spot_imgspot_img

സായ് എൽ എൻ സി പി സ്ഥാപക ദിനം ആഘോഷിച്ചു

Date:

തിരുവനന്തപുരം: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ലക്ഷ്മി ഭായ് നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ 38 മത് സ്ഥാപക ദിനം ആഘോഷിച്ചു. കേരള സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് പ്രിൻസിപ്പൽ സെക്രട്ടറി പ്രണബ് ജ്യോതി നാഥ് ഐ എ എസ് ചടങ്ങിൽ മുഖ്യാതിഥിയായി .
കായിക വിദ്യാഭ്യാസ ഗവേഷണ രംഗത്ത് എൽ എൻ സി പി ഇയുടെ സേവനം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു .

എൽ എൻ സി പി പ്രിൻസിപ്പൽ ഡോ.ജി കിഷോർ അധ്യക്ഷം വഹിച്ചു. ഡോ. പ്രദീപ് ദത്ത , ഡോ. ലാംലുൻ ബുറിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 1986 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച ദേശീയ സ്ഥാപനം പിന്നീട് കാര്യവട്ടത്തേക്ക് മാറ്റി. ഇന്ത്യയിലെ ഏറ്റവും മികച്ച ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജായി മാറിയ എൽ എൻസിപി സായിയുടെ കീഴിലുള്ള ഏറ്റവും വലിയ റീജണൽ കേന്ദ്രം എന്ന പദവിയും സ്വന്തമാക്കി . സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വിരമിച്ച ജീവനക്കാരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp