spot_imgspot_imgspot_img

സാമൂഹ്യ അവബോധന പരിശീലന ഉദ്ഘാടനം

Date:

തിരുവനന്തപുരം: രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിൻ്റെ തിരുവനന്തപുരം വനിതാ ചാപ്റ്റർ , ഒൻപതാം തരത്തിൽ പഠിക്കുന്ന കുട്ടികൾക്കായി നടത്തുന്ന 10 മാസം നീളുന്ന “സാൾട്ട് ” പരിശീലന പരിപാടിക്ക് പെരുമാതുറ അൽ ഫജർ സ്കൂളിൽ തുടക്കമായി.

“സാമൂഹ്യ അവബോധവും നേതൃത്വ പരിശീലനവും” വിദ്യാർത്ഥികൾക്ക് നൽകുക എന്നതാണ് 20 സെക്ഷനുകളുള്ള സാൾട്ട് 2025 ൻ്റെ ലക്ഷ്യം.

നമ്മെ അറിയുക, നമ്മുടെ ചുറ്റുപാടിനെ അറിയുക, സമൂഹത്തെ അറിയുക, പ്രകൃതിയെ അറിയുക എന്നിങ്ങനെ 4 മൊഡ്യൂളുകളായി തിരിച്ചാണ് പരിശീലനം. അതത് മേഖലയിലെ വിദഗ്‌ധരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പെരുമാതുറ അൽ ഫജർ സ്കൂളിൽ വെച്ച് ഒന്നിടവിട്ട ഞായറാഴ്ചകളിൽ ആണ് ക്‌ളാസ്സുകൾ.

പരിപാടിയുടെ ഉദ്‌ഘാടനം ഓയിസ്ക ദക്ഷിണ കേരള മേഖല പ്രസിഡന്റ് എ പി തോമസ് നിർവഹിച്ചു. കുട്ടികളിൽ ഇത്തരം പരിശീലനങ്ങളിലൂടെ ഉണ്ടാക്കി എടുക്കേണ്ട പരിവർത്തനങ്ങളുടെ പ്രാധാന്യവും അതിലൂടെ അവർക്ക് നേടിയെടുക്കാൻ കഴിയുന്ന വിജയങ്ങളെയും കുറിച്ച് ഉദ്‌ഘാടകൻ പ്രതിപാദിച്ചു. അഴൂർ ഗ്രാമ പഞ്ചായത്ത് മെമ്പറും ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി.

മുന്നോട്ടു വരാൻ കുട്ടികൾ പൊതുവെ കാണിക്കുന്ന വിമുഖതയുടെ യഥാർത്ഥ കാരണങ്ങൾ പലതാവാം. അവരോടു കൂടുതൽ ഇടപഴകി അവരുടെ അടിസ്ഥാന പ്രശ്നങ്ങൾ കണ്ടെത്തി അവയും കൂടെ കണക്കിൽ എടുത്തു കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് ആണ് മുൻ‌തൂക്കം കൊടുക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ഓയിസ്ക ഇക്കോ റിസോഴ്സ് സെന്റർ കോഓർഡിനേറ്റർ സോനു തോമസ്, വർക്കല എസ് എൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.സജിത്ത്, എസ്ജെ ശശി, ഓയിസ്ക ദക്ഷിണ കേരള മേഖല സെക്രട്ടറി സതീശൻ എൻ വി, അൽ ഫജർ സ്കൂൾ മാനേജർ സുഹൈൽ എസ്, ഓയിസ്ക തിരുവനന്തപുരം വനിതാ ചാപ്റ്റർ പ്രസിഡന്റ് ആനന്ദി അയ്യർ ,സെക്രട്ടറി അഞ്ജന തോമസ്, വൈസ് പ്രസിഡന്റ് നാദില എൻ എന്നിവർ സംസാരിച്ചു. പങ്കെടുക്കുന്ന കുട്ടികൾക്ക് പഠനോപകാരണങ്ങളുടെ വിതരണവും നടത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp