spot_imgspot_img

ചന്ദ്രയാൻ ദൗത്യത്തിൽ നിർണായക ഘട്ടമായ ലാൻഡിങ് മൊഡ്യൂൾ വേർപെടുത്തുന്നു

Date:

ബംഗളൂരു: 34 ദിവസം മുൻപ് വിക്ഷേപിച്ച ചന്ദ്രയാൻ-3 ദൗത്യം നിർണായക ഘട്ടത്തിലേക്ക് അടുക്കുന്നു. ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡിങ് മൊഡ്യൂൾ, ചന്ദ്രനെ ഭ്രമണം ചെയ്യുന്ന മൊഡ്യൂളിൽനിന്ന് ഇന്ന് വേ ർപെടുത്തും.ലാൻഡറായ വിക്രം, ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം നടത്തുന്ന പ്രജ്ഞാൻ എന്നിവ അടങ്ങുന്നതാണ് ലാൻഡിങ് മൊഡ്യൂൾ.

ലാൻഡിങ് മൊഡ്യൂൾ വേർപെടുത്തിയ ശേഷമാണ് ദൗത്യത്തിലെ അവസാനത്തെയും സുപ്രധാനവുമായ ഘട്ടമായ ചന്ദ്രനിലെ ലാൻഡിങ്. ലാൻഡ് ചെയ്ത ശേഷമാണ് റോവറായ പ്രജ്ഞാൻ പുറത്തേക്കു വരേണ്ടത്.
സോഫ്റ്റ് ലാൻഡിങ് സാധ്യമാക്കാൻ സാധിക്കാതിരുന്നതിനാലാണ് ചന്ദ്രയാൻ-2 പൂർണ വിജയമാകാതിരുന്നത്. 2019ലെ ഈ ദൗത്യത്തിന്‍റെ വിജയകരമായ ആവർത്തനമാണ് ചന്ദ്രയാൻ-3 ലക്ഷ്യമിടുന്നത്.

ആദ്യ പരാജയത്തിൽനിന്നു പാഠം ഉൾക്കൊണ്ട്, നാലു വർഷമെടുത്ത്, ലാൻഡറിൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോൾ വിക്ഷേപിച്ചിരിക്കുന്നത്. അഞ്ചാമത്തെ എൻജിൻ ഒഴിവാക്കിയതും കാലുകൾക്ക് ശക്തി വർധിപ്പിച്ചതും അൾഗോരിതങ്ങളിൽ മാറ്റം വരുത്തിയതും സോളാർ പാനലിന്‍റെ വ്യാപ്തി വർധിപ്പിച്ചതും പുതിയ സെൻസറുകൾ ഉൾപ്പെടുത്തിയതും അടക്കമുള്ള പരിഷ്കരണങ്ങൾ വരുത്തിയിട്ടുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp