spot_imgspot_imgspot_img

ഡെലിവലി പാർട്ണേഴ്‌സിനായി സ്വിഗിയുടെ ഓണ മത്സരം

Date:

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗി ഡെലിവറി പാർട്ണേഴ്‌സിനായി ഓണമത്സരം സംഘടിപ്പിക്കുന്നു. ഓണം – പൊന്നോണം എന്ന് പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ വിജയികൾക്കായി നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മിക്‌സർ ഗ്രൈൻഡറുകൾ, ഡിന്നർ സെറ്റുകൾ, ഹെൽമെറ്റുകൾ, പവർ ബാങ്ക്, ഗിഫ്റ്റ് വൗച്ചർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളാണ് ഈ ഓണക്കാലത്ത് വിജയികളെ കാത്തിരിക്കുന്നത്.

നേരത്തെ ഐപിഎൽ മത്സരത്തിനോട് അനുബന്ധിച്ച് സ്വിഗി തങ്ങളുടെ ഡെലിവറി പാർട്ണേഴ്സിനായി മത്സരം സംഘടിപ്പിച്ചിരുന്നു. ദേശിയ തലത്തിൽ നടന്ന മത്സരത്തിൽ ഒന്നാം സമ്മാനമായ മോട്ടോർ സൈക്കിൾ മൊഹമ്മദ് ഷഫീക് കരസ്ഥമാക്കി. രണ്ടാം സമ്മാനമായ എച്ച് ഡി എൽ ഇ ഡി ടിവി തിരുവനന്തപുരം തമ്പാനൂർ മേഖലയിലെ ഡെലിവെറി പാർട്ണറായ മനോജ് വി.കെ യും നേടി.
ഈ ഓണക്കാലത്ത് ഡെലിവറി പങ്കാളികളോട് ഒപ്പം ഓണം ആഘോഷിക്കാനുള്ള ഞങ്ങളുടെ മാർഗമാണ് പൊന്നോണം 23 എന്ന്സ്വിഗ്ഗി ഓപ്പറേഷൻസ് ജനറൽ മാനേജർ ബോബി സെബാസ്റ്റ്യൻ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp