spot_imgspot_img

ഉത്തരാഖണ്ഡിൽ വീടുകളിൽ നിന്നും തെളിനീരുറവ കിനിഞ്ഞിറങ്ങുന്ന പ്രതിഭാസം

Date:

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിലും ഋഷികേശിലെ ഗംഗാനഗർ മേഖലയിലും വീടുകളുടെ തറയിൽ നിന്ന് വ്യാപകമായി തെളിനീരുറവ പൊടിയുന്നു. തറയിലും ഭിത്തികളിലും വിള്ളലുകൾ വീണതായും കാണപ്പെടുന്നുണ്ട്.

മഴ വെള്ളോ കെട്ടിക്കിടക്കുന്ന വെള്ളമോ അല്ല, നല്ല തെളിഞ്ഞ ഭൂഗർഭ ജലം തന്നെയാണ് തറയിൽ നിന്നു കിനിഞ്ഞിറങ്ങുന്നതെന്നാണ് നാട്ടുകാർ പറയുന്നു. വീടുകളുടെ അടിത്തറ ദുർബലമാകാൻ ഇതു കാരണമായിട്ടുണ്ടാകുമെന്നാണ് ഇവരുടെ ആശങ്ക.

40 കിലോമീറ്റർ അകലത്തിലുള്ള ഈ രണ്ടു മേഖലകളും ഗംഗാ നദിയുടെ തീരത്താണ്. രണ്ടും ഭൂഗർഭ ജല നിരപ്പ് കൂടുതലുള്ള സ്ഥലങ്ങളാണെന്നും, തുടർച്ചയായി പെയ്യുന്ന മഴയിൽ ജല നിരപ്പ് വീണ്ടും ഉയർന്നിട്ടുണ്ടാകാമെന്നുമാണ് അധികൃതരുടെ പ്രാഥമിക വിലയിരുത്തൽ.

അതേസമയം, നദികളുടെയും അവയുടെ കൈവഴികളുടെയും സ്വാഭാവിക ഒഴുക്കിന് തടസം വരുന്ന രീതിയിൽ കൈയേറ്റം നടന്നിട്ടുള്ളതും ഇങ്ങനെയൊരു പ്രതിഭാസത്തിനു കാരണമാകാമെന്ന് സംശയിക്കുന്നു. ഗംഗയും യമുനയും ഒഴുകുന്ന താഴ്‌വാരങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ വർധിച്ച ശേഷമാണ് ഇതു കണ്ടു തുടങ്ങിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വ്യാജ നീറ്റ് ഹാൾടിക്കറ്റ് സംഭവം; തിരുവനന്തപുരം സ്വദേശിയായ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍

പത്തനംത്തിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാൾ ടിക്കറ്റ് നിര്‍മ്മിച്ച അക്ഷയ...

ആനമലൈ ട്രക്കിങ്ങിനിടെ മലയാളി ഡോക്ടര്‍ മരിച്ചു; മരിച്ചത് തിരുവനന്തപുരം സ്വദേശി

ചെന്നൈ: തമിഴ്നാട്ടിൽ ട്രക്കിം​ഗ് നടത്തുന്നതിനിടെ മലയാളി ഡോക്ടറിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലം...

തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ അധ്യാപക ഒഴിവ്

തിരുവനന്തപുരം: തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളേജിൽ അധ്യാപക ഒഴിവ്. ഒഴിവുള്ള വിവിധ...

പുസ്തകപ്പുര ഉദ്ഘാടനം ചെയ്തു

പൂവാർ : ഒരിടത്തൊരിടത്ത് എന്ന പേരിൽ പൂവാറിൽ പുസ്തകപ്പുര ആരംഭിച്ചു. പൂവാർ...
Telegram
WhatsApp