spot_imgspot_img

തുവ്വൂർ സ്വദേശിനിയുടേതെന്നു സംശയിക്കുന്ന മൃതദേഹം മാലിന്യക്കുഴിയിൽ

Date:

മലപ്പുറം: മലപ്പുറം തുവ്വൂരിൽ നിന്നും ഈ മാസം പതിനൊന്നാം തീയതി കാണാതായ കൃഷിഭവൻ ജീവനക്കാരി സുജിതയുടെ മൃതദേഹം അയൽവാസിയുടെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.സുഹൃത്ത് കൂടിയായ വിഷ്ണുവിന്റെ വീട്ടുവളപ്പിലെ മാലിന്യക്കുഴിയിൽ നിന്നാണ് ശവശരീരം കണ്ടെത്തിയത്. ഒരേ പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരാണ് ഇരുവരും.

സംഭവത്തെ തുടർന്ന് വിഷ്ണു, വിഷ്ണുവിന്റെ രണ്ടു സഹോദരന്മാർ, പിതാവ്, വിഷ്ണുവിന്റെ ഒരു സുഹൃത്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.സുജിതയുടെ മൊബൈൽ ഫോണിൽ നിന്നും അവസാനം വിളിച്ചിട്ടുള്ളത് വിഷ്ണുവിനെയാണ്.

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും എത്തിയത് വിഷ്ണുവിന്റെ പരിസര പ്രദേശത്തേക്ക് തന്നെയാണ്.സുജിതയും വിഷ്ണുവും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് മേല്പറഞ്ഞ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്.നിർണായക വിവരങ്ങൾ ഇവരെ ചോദ്യം ചെയ്ത ശേഷം മാത്രമേ പറയാനാകൂ എന്ന് പോലീസ് സംഘം പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 165 cm ഉയരവും, ഇരു...

തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതിയുടെ മാതാപിതാക്കള്‍ ഹാജരായി

തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി....

സ്‌കൂൾ പരിസരം നിരീക്ഷിക്കുന്നതിന് പോലിസ് ഉദ്യോഗസ്ഥനെ നിയമിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌കൂൾ പ്രവർത്തിസമയത്തിന് ഒരു മണിക്കൂർ മുമ്പും സ്‌കൂൾ പ്രവർത്തിസമയം കഴിഞ്ഞാലും...

വിഴിഞ്ഞം രാജ്യത്തെ പുതിയ സമുദ്ര യുഗത്തിന്റെ തുടക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം: കൂടുതൽ ആഗോള സമുദ്ര വ്യാപാരത്തെ ഇന്ത്യയിലേക്ക് ആകർഷിക്കുന്ന ഒരു പുതിയ...
Telegram
WhatsApp