spot_imgspot_img

ഓണം വാരാഘോഷ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ; ഉത്സവ ദിനങ്ങൾ കാത്ത് തലസ്ഥാനവാസികൾ

Date:

spot_img

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ടു വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്.

ഓണം ഒരുമയുടെ ഈണം എന്ന പ്രമേയത്തിൽ നടക്കുന്ന വാരാഘോഷത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 27ന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടന ചടങ്ങിൽ നടൻ ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യാതിഥികളാവും.

ചടങ്ങില്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നര്‍ത്തകര്‍ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. ജില്ലയില്‍ വിവിധ ഇടങ്ങളില്‍ 30 വേദികളിലായി എണ്ണായിരത്തോളം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. പ്രധാന വേദികൾ ആയ കനകക്കുന്ന്, സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര, തൈക്കാട്, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.

ലേസര്‍ ഷോ പ്രദര്‍ശനം ഇത്തവണത്തെ ആഘോഷത്തിന് മാറ്റു കൂട്ടും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സംഘടിപ്പിച്ചു വരുന്ന വെര്‍ച്വല്‍ ഓണപ്പൂക്കളം ഇത്തവണയും ഉണ്ട്. കവടിയാർ മുതൽ മണക്കാട് വരെയും ശാസ്തമംഗലം വരെയും നഗരം ഇല്യൂമിനേഷൻ ലൈറ്റുകളാൽ തിളങ്ങും. ഓഗസ്റ്റ് 26ന് വൈകിട്ട് ഇതിൻ്റെ സ്വിച്ച് ഓൺ നടക്കും. വാരാഘോഷം തുടങ്ങും മുൻപേ ആരംഭിക്കുന്ന ഫുഡ് ഫെസ്റ്റിവൽ, ട്രേഡ് സ്റ്റാളുകൾ കൊണ്ട് കനകക്കുന്ന് സജീവമാവും. ഇന്ന് (ഓഗസ്റ്റ് 24) വൈകിട്ട് 4 മണിക്കാണ് ഫുഡ് ഫെസ്റ്റിവൽ, ട്രേഡ് സ്റ്റാളുകളുടെ ഉദ്ഘാടനം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിസ്ഡം ഫാമിലി കോൺഫറൻസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി...

കരകുളം ഫ്‌ളൈ ഓവർ :ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കരകുളം ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട്...

രഞ്ജിട്രോഫി: കേരളം-ഹരിയാന മത്സരം നാളെ

ലഹ്‌ലി: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം നാളെ അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ...

തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. അസം സ്വദേശിയാണ്...
Telegram
WhatsApp