കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ കോഴിക്കോട് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നടപടികളുമായി മുന്നോട്ടു പോകാമെന്ന് പോലീസിന് നിയമോപദേശം നൽകി. ജില്ലാ ഗവൺമെന്റ് പ്ലീഡർ ആൻഡ് പ്രോസിക്യൂട്ടറാണ് നിയമോപദേശം നൽകിയത്.മെഡിക്കൽസ് നെഗ്‌ളിജൻസ് ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.അങ്ങനെ എടുത്ത കേസിൽ നടപടി തുടരാം എന്നാണ് നിയമോപദേശം.
ശസ്ത്രക്രിയ ചെയ്ത രണ്ട് ഡോക്ടർമാരും രണ്ട് നേഴ്സുമാരും ആണ് കേസിലെ പ്രതികൾ. കേസിൽ കുറ്റപത്രം സമർപ്പിക്കാം എന്നും പോലീസിന് നിയമപദേശം ലഭിച്ചു.വേണ്ടിവന്നാൽ ഡോക്ടർമാരെയും നേഴ്സുമാരെയും അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്കും പോലീസിനു കടക്കാം. രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്ക് എതിരെ ചുമത്തുക. കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രസവശസ്ത്രക്രിയക്ക് ഇടയിലാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ.എന്നാൽ ഈ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ബോർഡ് തള്ളിയിരുന്നു.
അതേസമയം കേസിൽ ഡോക്ടർമാരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കാനുള്ള പോലീസിന്റെ നീക്കത്തിൽ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തി. കർശനയുടെ വയറ്റിൽ കത്രിക തുടങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണെന്ന് കാട്ടാൻ പോലീസ് വ്യഗ്രത കാണിക്കുന്നു.കേസിന്തെളിവൊന്നുമില്ലെന്നും സാധാരണക്കാർക്ക് മെഡിക്കൽ കോളേജിനോടുള്ള ഭയം സൃഷ്ടിക്കാനെ ഇതുപകരിക്കു എന്നും സംഘടന ചൂണ്ടിക്കാണിച്ചു. സംസ്ഥാന മെഡിക്കൽ കോളേജിന്റെ ബോർഡിന്റെ അനുമതിയില്ലാതെ ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ആവില്ലെന്നും നടപടിക്രമം പാലിക്കാതെ പോലീസ് മുന്നോട്ടു പോയാൽ ശക്തമായി പ്രതികരിക്കുമെന്നും സംഘടനാ വക്താവ് പറഞ്ഞു.