spot_imgspot_imgspot_img

മലയാള സിനിമയിൽ മനോഹാരിത വിരിയിക്കാൻ ബ്യൂട്ടിഫുൾ – 2

Date:

തിരുവനന്തപുരം: വികെ പ്രകാശ് ചിത്രം ബ്യൂട്ടിഫുൾ സിനിമയുടെ ടീം വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. ‘ബ്യൂട്ടിഫുൾ-2’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. ചിത്രം നിർമ്മിക്കുന്നത് ബാദുഷ പ്രൊഡക്ഷൻസും എസ് സിനിമാസ് കമ്പനിയുമാണ്.

വി കെ പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുൾ എന്ന ചലച്ചിത്രം 2011 ലാണ് പുറത്തിറങ്ങിയത്.ജയസൂര്യ,അനൂപ് മേനോൻ,മേഘ്ന രാജ് എന്നിവരാണ് ഇതിലെ പ്രധാന കഥയപാത്രങ്ങളെ അവതരിപ്പിച്ചത്. നടക്കാൻ കഴിയാത്ത സ്റ്റീഫന്റെയും ഗായകനയായ ജോണിന്റെയും കഥയാണ് ഈ ചിത്രം പറഞ്ഞത്. അതിമനോഹരങ്ങളായ ഗാനങ്ങൾ ചിത്രത്തിനെ ശ്രദ്ധേയമാക്കി.

എൻ. എം. ബാദുഷ, ആനന്ദ് കുമാർ, റിജു രാജൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ ബ്യൂട്ടിഫുൾ സിനിമയിലെ അതേ അണിയറ പ്രവർത്തകർ തന്നെയാണ് വീണ്ടുമെത്തുന്നത്.ആദ്യഭാ​ഗത്തിലുണ്ടായിരുന്ന ജയസൂര്യ ബ്യൂട്ടിഫുൾ 2-വിൽ ഉണ്ടാകില്ലെന്നും പുതിയ കഥയ്ക്ക് അനുയോജ്യമായ രീതിയിൽ മറ്റൊരു താരമാകും ചിത്രത്തിലുണ്ടാകുകയെന്നും അനൂപ് മേനോൻ അറിയിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp