
കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം എന്നിവരുടെ സിനിമാ വിലക്ക് നീക്കി. ശ്രീനാഥ് ഭാസി പ്രോഡ്യൂസേഴ്സ് അസോസിയേഷനിൽ ക്ഷമാപണം നടത്തുകയും ഷെയിൻ നിഗം അധികമായി ആവശ്യപ്പെട്ട പ്രതിഫലത്തുകയിൽ ഇളവ് വരുത്താൻ തീരുമാനിച്ചതോടെയുമാണ്ന വിലക്ക് നീക്കൽ നടപടി.
ശ്രീനാഥ് ഭാസി അധികമായി രണ്ട് സിനിമകൾക്കായി വാങ്ങിയ പണം ഘട്ടംഘട്ടമായി തിരികെ നൽകുമെന്നും ഷൂട്ടിംഗ് സെറ്റുകളിൽ സമയത്തിന് എത്തുമെന്നും സംഘടനയ്ക്ക് രേഖമൂലം എഴുതി നൽകിയിട്ടുണ്ട്. എഡിറ്റുചെയ്ത ഭാഗങ്ങളിൽ പ്രാധാന്യം കുറഞ്ഞു എന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ആയിരുന്നു ഷൈനുമായുള്ള നിസ്സഹകരണത്തിന് കാരണമായത്. സിനിമ സംഘടനകൾ നിസ്സഹരിക്കും എന്ന് പ്രഖ്യാപിച്ചതോടെ താരസംഘടനയായ അമ്മയിൽ അംഗത്വം നേടാൻ ശ്രീനാഥ് ശ്രമിച്ചിരുന്നു എന്നാൽ നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ചതിനുശേഷം അപേക്ഷ പരിഗണിക്കാം എന്നായിരുന്നു അമ്മ അറിയിച്ചത്.


