spot_imgspot_imgspot_img

കനകക്കുന്നിൽ വർണവിസ്മയം തീർത്ത് ലേസർ ഷോ

Date:

തിരുവനന്തപുരം: കാണികളുടെ കണ്ണിലും മനസ്സിലും വർണ്ണ മഴ പെയ്യിച്ച് ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ ലേസർ ഷോ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ മുഖ്യസാന്നിധ്യമായി.

കനകക്കുന്നിൽ ഓണം കൂടാൻ എത്തിയവർക്കൊപ്പമിരുന്നാണ് മന്ത്രിമാർ ലേസർ ഷോ ആസ്വദിച്ചത്. കേരള ടൂറിസത്തിന്റെ വിജയ വഴികളും അനന്തസാധ്യതകളുമായിരുന്നു ലേസർ ഷോയുടെ പ്രമേയം. കേരളം തിരിച്ചു വരുന്നു എന്ന പ്രമേയത്തിനൊപ്പം കേരള ടൂറിസത്തെയും ഓണത്തെയും കോർത്തിണക്കിയുള്ള കാഴ്ചകളായിരുന്നു ലേസർ ഷോയുടെ പ്രത്യേകത. എല്ലാവർക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ലേസർ ഷോയിൽ പ്രദർശിപ്പിച്ചു. കനകക്കുന്നിൽ എത്തുന്നവർക്ക് സൗജന്യമായി എല്ലാ ദിവസവും ലേസർ ഷോ ആസ്വദിക്കാം. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വകാര്യ കമ്പനിയാണ് ലേസർ ഷോ നടത്തുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp