കണിയാപുരം: നന്മ കരിച്ചാറയുടെ നാലാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്നേഹതീരം സന്ദർശിച്ച് പ്രവർത്തകർ. പെരുമാതുറ തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള സ്നേഹതീരത്തെ അന്തേവാസികൾക്ക് ഒരു സ്നേഹ സാന്ത്വനം ഒരുക്കിക്കൊണ്ട് നന്മയുടെ പ്രവർത്തകർ അവരോടൊപ്പം ഇന്ന് ഓണം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി അവർക്ക് ആവശ്യമായ പുതുവസ്ത്രങ്ങൾ വിതരണം ചെയ്യുകയും വിഭവ സമർത്ഥമായ സദ്യ ഒരുക്കുകയും ചെയ്തു.
പി;പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരം ജില്ല ലീഗൽ സൊസൈറ്റി സബ് ജഡ്ജ് ഷംനാദ് അവർകൾ യോഗം ഉദ്ഘാടനം ചെയ്തു. മക്കളും കുടുംബക്കാരും ഉണ്ടായിട്ടും വൃദ്ധസദനങ്ങളിൽ എത്തിക്കുന്ന അമ്മമാരെയും അച്ഛന്മാരെയും വീടുകളിൽ മടക്കി കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം യോഗത്തിൽ പറഞ്ഞു. നന്മ പ്രസിഡന്റ് എ ഫൈസൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നന്മ ചെയർമാൻ അഡ്വക്കേറ്റ് എം സിറാജുദ്ദീൻ, നന്മ സെക്രട്ടറി എം റസിഫ്, അഷറഫ് റോയൽ ഷംനാദ് വരിക്കുമുക്ക്, മണപ്പുറം മനാഫ് കൊല്ലം ഷംനാദ് എന്നിവർ സംസാരിച്ചു. അമ്മമാർക്ക് വേണ്ടി ഗായകൻ കണിയാപുരം ഷമീർ നടത്തിയ ഗാനമേള നടത്തി. കടവിൽ അക്ബർ സ്വാഗതം ആശംസിക്കുകയും ചെറു കായൽക്കര നൗഷാദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.