spot_imgspot_img

കേരള യൂണിവേഴ്‌സിറ്റിയിൽ വക്കം മൗലവി ചെയർ ആരംഭിക്കണം: റസാഖ്‌ പാലേരി

Date:

വക്കം: സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യ സമര പോരാളിയുമായ വക്കം അബ്ദുൽ ഖാദർ മൗലവിയെ പോലുള്ള ഒരു നേതാവിന്റെ പേരിലുള്ള സ്മാരകത്തെ സംസ്ഥാന സർക്കാർ ഉചിതമായ രീതിയിൽ പരിഗണിക്കണമെന്നും വക്കം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഗ്രാന്റ് അനുവദിക്കാൻ സർക്കാർ മുകൈ എടുക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. കൂടാതെ, കേരള യൂണിവേഴ്‌സിറ്റിയിൽ വക്കം മൗലവി ചെയർ ആരംഭിക്കുവാനുള്ള പ്രാരംഭ നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.

കേരള പര്യടനം ഒന്നിപ്പിന്റെ ഭാഗമായി വക്കം അബ്ദുൽ ഖാദറിന്റെ പേരമകൻ പ്രൊഫ. താഹിറിന്റെ വീട്ടിൽ മൗലവിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു പേരമകൻ എഞ്ചിനീയർ സുഹൈർ, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സന്ദർശനത്തിൽ വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ജോസഫ് ജോൺ, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ, സംസ്ഥാന കമ്മിറ്റിയംഗം നജ്ദ റൈഹാൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഷ്റഫ് കല്ലറ , എൻ. എം അൻസാരി എന്നീ ജില്ലാ നേതാക്കൾക്കൊപ്പം ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സലീം ജില്ലാസമിതി അംഗം അഷ്‌റഫ്‌ ആലങ്കോട്, ആരിഫാ ബീവി, നാസിമുദ്ദീൻ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എ ജയതിലക് പുതിയ ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ഡോ.എ.ജയതിലക് സംസ്ഥാനത്തിൻ്റെ പുതിയ ചീഫ് സെക്രട്ടറിയാകും. . മന്ത്രിസഭാ യോഗത്തിലായിരുന്നു...

തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്: തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയമപ്രകാരം നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും...

സംഭവം അദ്ധ്യായം ഒന്ന്; ടൈറ്റിൽ പ്രകാശനം ചെയ്തു

കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസിതില്ലർ സിനിമയാണ്സം ഭവം അദ്ധ്യായം ഒന്ന്.നവാഗതനായ...
Telegram
WhatsApp