spot_imgspot_imgspot_img

മേട്രൺ കം റസിഡന്റ് ട്യൂട്ടർ അഭിമുഖം

Date:

തിരുവനന്തപുരം: വെള്ളായണി ശ്രീ അയ്യൻങ്കാളി മെമ്മോറിയൽ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരുടെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. സ്ത്രീ പുരുഷ വിഭാഗങ്ങളിൽ രണ്ട് വീതം ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 13 രാവിലെ 10.30ന് അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിലാണ് അഭിമുഖം നടക്കുന്നത്.

ബിരുദവും ബിഎഡും യോഗ്യതയുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയറാക്കിയ ബയോ ഡാറ്റയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അന്നേദിവസം എത്തിച്ചേരണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2314238 , 2314232

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp