spot_imgspot_imgspot_img

ആലുവയിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

Date:

ആലുവ: വീണ്ടും കൊടും ക്രൂരത. ആലുവയിൽ കുട്ടികളെ തട്ടികൊണ്ട് പോയി പീഡിപ്പിക്കുന്ന സംഭവം പതിവാകുന്നു. ആലുവയിൽ വീണ്ടും തട്ടിക്കൊണ്ടുപോയി പീഡനം. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ചാത്തൻ പുറത്ത് സംഭവമുണ്ടായത്.’

കുട്ടി മാതാപിതാക്കൾക്ക് ഒപ്പം ഉറങ്ങുകയായിരുന്നു. തുടർന്ന് കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുകയാണ്, ഈ സാഹചര്യത്തിൽ ഒരു സംഘം പൊലീസിനെ ആശുപത്രി പരിസരത്തും വിന്യസിച്ചിട്ടുണ്ട്.

സംഭവം നടന്ന സമയത്ത് പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്. എന്നാൽ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രദേശത്തുള്ള പല വീടുകളുടെയും മുന്നിൽ പ്രതിയെത്തിയിരുന്നുവെന്നാണ് ദൃശ്യങ്ങളിലുള്ളത്. പ്രതി ആരാണെന്ന് കൃത്യമായി പൊലീസ് തിരിച്ചറിഞ്ഞു. പൊലീസ് ഫോട്ടോ കാണിച്ചപ്പോൾ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടിയും ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp