spot_imgspot_img

കെ-റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Date:

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. നിയമസഭയില്‍ മോന്‍സ് ജോസഫ് എംഎല്‍എയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ പ്രഥമ പരിഗണന കെ- റെയിലിനു തന്നെയാണ്. എന്നാൽ ഇ. ശ്രീധരന്റെ ശുപാര്‍ശ പരിശോധിക്കും. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇ. ശ്രീധരന്‍ അതിവേഗ റെയില്‍വേ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചത്.

കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് കെ-റെയില്‍ പദ്ധതിയില്‍നിന്ന് പിന്നോട്ടു പോയത്. നിലവിൽ പദ്ധതി പൂർണമായി ഉപേക്ഷിച്ചെന്ന തരത്തിലുള്ള ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല. കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കാത്തതും സംസ്ഥാനത്തുടനീളമായ പ്രതിഷേധവും നിലവിലെ സാഹചര്യത്തിൽ കെ-റെയിലിൽ നിന്നും സർക്കാരിനെ പിന്നോട്ടു വലിച്ചതെന്നും മുഖ്യമന്ത്രി മറുപടി നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...
Telegram
WhatsApp