spot_imgspot_imgspot_img

മന്ത്രിസഭാ പുനഃസംഘടന; സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാർത്തയാണിതെന്ന് ഇ പി ജയരാജൻ

Date:

ഡൽഹി: മന്ത്രിസഭാ പുനഃസംഘടനയെപ്പറ്റി ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാർത്തയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച പാർട്ടിയോ മുന്നണിയോ യാതൊരു വിധ ചർച്ചകളും നടന്നിട്ടില്ല. മാത്രമല്ല കെ.ബി. ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും ഇ.പി. ജയരാജൻ.

എന്നാൽ 4 പാർട്ടികൾക്ക് പകുതി സമയം എന്ന ധാരണ മുന്നണിയിലുണ്ട്. പക്ഷെ സ്പീക്കറെ മാറ്റുമെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അദ്ദേഹം സ്പീക്കറായിട്ട് ഒരു വർഷമല്ലെ ആയിട്ടുള്ളുവെന്നും ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp