spot_imgspot_imgspot_img

മണിമലയുടെ സ്വന്തം ബെൽമൗണ്ട് ചോക്ലേറ്റ്

Date:

കോട്ടയം: കോട്ടയം ജില്ലയിലെ മണിമല കൊക്കോ സഹകരണസംഘത്തിനു കീഴില്‍ പുതിയൊരു വിപണി സമ്പ്രദായം രൂപപ്പെടുകയാണ്. മണിമലയുടെ സ്വന്തം ബെൽമൗണ്ട് ചോക്ലേറ്റ്. കര്‍ഷകര്‍ തന്നെ തങ്ങളുടെ കൊക്കോ, ചോക്ലേറ്റും വിനാഗിരിയും ലിപ്ബാമും ഫെയ്‌സ് ക്രീമും ഒക്കെ ആക്കി മാറ്റുകയാണിവിടെ. കര്‍ഷകര്‍ക്ക് കൃഷിയില്‍ മുതല്‍ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തില്‍ വരെ പരിശീലനം നല്‍കി ഒപ്പമുണ്ട് സഹകരണ സംഘം.

അവരവരുടെ വീടുകളിൽ ഉണ്ടാകുന്ന കൊക്കോ എങ്ങനെ ചോക്ലേറ്റ് ആയി എത്തിക്കാം ചോക്ലേറ്റ് ആയി മാറ്റാം എന്നതിന്റെ ഒരു ഉത്തരമാണ് മണിമല കൊക്കോ സഹകരണ സംഘം കണ്ടെത്തിയിരിക്കുന്നത്. റബ്ബർ കൃഷി നഷ്ടമായതിനെ തുടർന്നാണ് ഈ കർഷക കൂട്ടായ്മ അവരവരുടെ പറമ്പിൽ കൊക്കോ ഉൽപാദനം ഗണ്യമായി വർദ്ധിപ്പിക്കാൻ തുടങ്ങിയത്. ലോകം മുഴുവൻ ചോക്ലേറ്റിന് ആവശ്യക്കാർ ഏറെയാണ്. കൊക്കോ ഉണ്ടെങ്കിൽ മാത്രമേ ചോക്ലേറ്റ് ഉണ്ടാവുകയുള്ളൂ, ഇതിന്റെ വില എല്ലാ കർഷകരും മനസ്സിലാക്കുന്നില്ല.

മണിമല കൊക്കോ ഉൽപാദന സംഘത്തിന്റെ തന്നെ നേഴ്സറിയിൽ നല്ലയിനം കൊക്കോ തൈകൾ ഉത്പാദിപ്പിച്ച് അത് കർഷകരിൽ എത്തിച്ച് അവർക്കു നല്ല രീതിയിൽ പരിശീലനം നൽകി അവരിൽ നിന്ന് തന്നെയാണ് കൊക്കോ കായ്കൾ സംഭരിച്ച്‌ ചോക്കലേറ്റ് ഉത്പാദനം നടത്തുന്നത്.തായ്‌വാൻ, നാടൻ ഇനത്തിൽപ്പെട്ട തയ്കളാണ് ഇവിടെ നഴ്സറിയിൽ പ്രധാനമായും വളർത്തിയെടുക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp