spot_imgspot_img

നിപ; രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തൽ

Date:

spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് ആശ്വാസത്തിനു വക നല്‍കുന്നതാണ്. അതേസമയം കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേന്ദ്രസംഘവും കോഴിക്കോട് തുടരുന്നുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോര്‍ജും കോഴിക്കോടുണ്ട്.

കോഴിക്കോട് ഇന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 1233 ആണ്.

352 പേരാണ് ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ മെഡിക്കല്‍ കോളജിലും നാല് പേര്‍ മാത്യശിശു സംരക്ഷണ കേന്ദ്രത്തിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലും രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ മൃഗങ്ങൾ എത്തി. 9 പേരാണ് പുതിയതായി...

പ്രമേഹ നിയന്ത്രണ പദ്ധതികൾ ശാക്തീകരിക്കുന്നതിന് ഒരു വർഷത്തെ സംയോജിത തീവ്രയജ്ഞ പരിപാടി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമേഹരോഗ നിയന്ത്രണ പദ്ധതികളെ ശാക്തീകരിക്കുന്നതിന് ഒരു വർഷം നീണ്ടുനിൽക്കുന്ന...

ശബരിമല തീർത്ഥാടനം; കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി....

മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ളവർക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിൽ ലഭ്യമാക്കുന്നതിനായി നൈപുണ്യ പരിശീലനം നടത്തുന്നു

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ളവർക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിൽ ലഭ്യമാക്കുന്നതിനായി...
Telegram
WhatsApp