spot_imgspot_imgspot_img

ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

Date:

കൊളംബോ: ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ. ശ്രീലങ്കയ്ക്കെതിരേ പത്ത് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. 50 റൺസിൽ ഓൾഔട്ടായ ലങ്കയ്ക്കെതിരേ 6.1 ഓവറിലാണ് ഇന്ത്യ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ വിജയം നേടിയത്.

‍ഇന്ത്യയ്ക്കു വേണ്ടി ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലുമാണ് ക്രീസിലെത്തിയത്. ഇഷാൻ കിഷൻ 17 പന്തിൽ മൂന്നു ഫോർ അടക്കം 23 റൺസും ശുഭ്മാൻ ഗിൽ 19 പന്തിൽ ആറ് ഫോർ അടക്കം 27 റൺസും നേടി.ഏഷ്യാ കപ്പിലെ ഏറ്റവും കുറഞ്ഞ സ്കോറാണ് ശ്രീലങ്കയുടേത്.

ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജാണ് ആദ്യ ഓവറുകളിൽ തന്നെ ലങ്കയെ തകർച്ചയിലേക്ക് തള്ളി വിട്ടത്. ടോസ് ലഭിച്ച ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 12 റൺസിനുള്ളിൽ ആദ്യത്തെ ആറു വിക്കറ്റുകൾ നഷ്ടപ്പെട്ടു. 15.2 ഓവറിനുള്ളിൽ ഓൾഔട്ടാകുമ്പോൾ വെറും 50 റൺസായിരുന്നു ലങ്ക നേടിയിരുന്നത്. സിറാജ് 6 വിക്കറ്റുകളും ഹർദിക് പാണ്ഡ്യ 3 വിക്കറ്റുകളും ബുമ്ര ഒരു വിക്കറ്റും നേടി. ഇന്ത്യയുടെ എട്ടാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp