തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനി എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് അഹല്യയ ഐ കെയറുമായി സഹകരിച് ഈ വര്‍ഷത്തെ രണ്ടാമത്തെ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. തൃപ്പരപ്പ് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന നേത്ര ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ക്യാമ്പില്‍ പങ്കെടുത്ത 230 പേര്‍ക്ക് നേത്രപരിശോധന നടത്തി. 22 പേര്‍ക്ക് തിമിര ശസ്ത്രക്രിയയ്ക്കായി തെരഞ്ഞെടുത്ത് ഉടനടി ശസ്ത്രകിയ നടത്താനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കൂടാതെ ക്യാംപില്‍ പങ്കെടുത്ത അര്‍ഹരായ 142 പേര്‍ക്ക് കണ്ണടകള്‍ നല്‍കുകയും ചെയ്തു.
സാമ്പത്തിക സാഹചര്യങ്ങള്‍ക്കിടയിലും ഗുണനിലവാരമുള്ള നേത്ര പരിചരണത്തിന് എല്ലാവരും അര്‍ഹരാണെന്നും അതിനായാണ് ഇത്തരം ശ്രമങ്ങള്‍ എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്റെ ഭാഗത്ത് നിന്ന് നടക്കുന്നതെന്നും എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് അസോസിയേറ്റ് മാനേജര്‍ അജീഷ് അര്‍ജുനന്‍ പറഞ്ഞു.
ഈ സംരംഭത്തിലൂടെ, ആവശ്യമുള്ള ആളുകള്‍ക്ക് എല്ലാ വര്‍ഷവും 50 സൗജന്യ തിമിര ശസ്ത്രക്രിയകള്‍ നടത്താന്‍ ശ്രമിക്കുമെന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പശ്ചാത്തലത്തിലുള്ള വ്യക്തികള്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.