spot_imgspot_imgspot_img

ക്ഷീര കർഷകനായ വയോധികൻ കെഎസ്ആർടിസി ബസിനടിയിൽ പെട്ട് മരിച്ചു

Date:

നെടുമങ്ങാട്: പനയമുട്ടം ജംഗ്ഷനിൽ നിന്നും കെഎസ്ആർടിസി ബസ് കയറാൻ എന്ന വയോധികൻ ബസിനടിയിൽപ്പെട്ട് മരിച്ചു. പനയമുട്ടം സതീഷ് ഭവനിൽ ജെ കൃഷ്ണൻ നായർക്കാണ് ഈ ദാരുണാന്ത്യം ഉണ്ടായത്. ഇന്നലെ വൈകുന്നേരം മൂന്നു മാണി കഴിഞ്ഞതോടെയായിരുന്നു അപകടം. ക്ഷീരകർഷകനായ കൃഷ്ണൻ നായർ ആട്ടുകാൽ ക്ഷീരോൽപാദക സംഘത്തിൽ പാൽ കൊണ്ടുപോകാൻ ജംഗ്ഷനിൽ ബസ് കാത്തു നിന്നതാണ്. മൂന്നു മുപ്പതിന് ചേപ്പിലോട്ട് നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന ബസ് ആയിരുന്നു കൃഷ്ണൻ നായർക്ക് അപകടമുണ്ടാക്കിയത്.

ബസിന്റെ മുൻഭാഗം എങ്ങനെയോ തട്ടിയ കൃഷ്ണൻ നായർ വീണു ബസ്സിന് അടിയിൽ പെടുകയായിരുന്നു മുന്നിലെയും പിന്നിലെയും ടയറുകൾ തലയിൽ കൂടി കയറി ഇറങ്ങിയിട്ടുണ്ട്. സംഭവസ്ഥലത്ത് തന്നെ മരിച്ച കൃഷ്ണൻ നായരുടെ മൃതദേഹം നെടുമങ്ങാട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നു പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp