spot_imgspot_imgspot_img

തിരുവനന്തപുരത്ത് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Date:

കാട്ടാക്കട: കാട്ടാക്കട കണ്ടലയിൽ വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല അത്തം വീട്ടിൽ ഹരികൃഷ്ണൻ (60) ആണ് മരിച്ചത്. ഭാര്യയും മക്കളുമായി വർഷങ്ങളായി അകന്നു കഴിയുന്ന വ്യക്തയാണ് ഇയാൾ. കഴിഞ്ഞ അഞ്ചു വർഷത്തോളം ആയി ഇയാൾ നാട്ടുകാരുമായി വലിയ സമ്പർക്കം ഇല്ല.

അതെ സമയം കഴിഞ്ഞ ദിവസങ്ങളിൽ ഇയാളെ വീടിന് പുറത്ത് കാണാതിരിക്കുകയും വീട് അകത്തു നിന്നും പൂട്ടി കിടക്കുകയും ഉള്ളിൽ ലൈറ്റ് കിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് സമീപവാസി നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് മനസിലാക്കി വാർഡ് അംഗത്തെ ഇവർ വിവരം അറിയിച്ചു.

ഇദ്ദേഹവും വാർഡ്അംഗവും എത്തി സ്ഥിതിഗതികൾ വിലയിരുത്തി മാറനല്ലൂർ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഹരി കൃഷ്ണൻ്റെ ദിവസങ്ങൾ കഴിഞ്ഞ മൃതദേഹം കണ്ടെത്തുകയും ചെയ്തു.തുടർന്ന് ബന്ധു വഴി ചെന്നൈയിൽ ഉള്ള ഭാര്യയെയും മകളെയും അറിയിച്ചു. പൊലിസ് തുടർ നടപടികളുമായി മുന്നോട്ട് പോകുകയാണ്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp