spot_imgspot_img

ലോകമെമ്പാടുമുള്ള ടൂറിസം മേഖലയിലെ പങ്കാളികൾ ഒത്തുചേരുന്ന ഗ്ലോബൽ ട്രാവൽ മാർക്കറ്റിന് ഈ മാസം 27 ന് തുടക്കം

Date:

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്സ്പോ ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജിടിഎം-2023) ആദ്യ പതിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെപ്റ്റംബർ 27 ന് കോവളത്ത് ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് കോവളം റാവിസ് ലീലയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. ചീഫ് സെക്രട്ടറി ഡോ. വി.വേണു മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്യും. “സംസ്കാരവും പ്രകൃതിയും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക’ എന്ന വിഷയത്തിലാണ് സെമിനാർ നടക്കുക.

സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്കെഎച്ച്എഫ്), തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (ടിസിസിഐ), സിട്രീൻ ഹോസ്പിറ്റാലിറ്റി വെഞ്ചേഴ്സ്, തവാസ് വെഞ്ചേഴ്സ്, മെട്രോ മീഡിയ എന്നിവ ചേർന്നാണ് സെപ്റ്റംബർ 30 വരെ നടക്കുന്ന വാർഷിക ബിബി, ട്രാവൽ ആൻഡ് ട്രേഡ് എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്.

സെപ്തംബർ 28 ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന ജിടിഎം 2023 ന്റെ ട്രാവൽ ട്രേഡ് എക്സിബിഷൻ പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും.

ടൂറിസം മേഖലയിലെ ആഗോള പങ്കാളികളുടെ ഒത്തുചേരലിനും നിരവധി പുതിയ ബിസിനസ് പങ്കാളിത്തങ്ങളുടെ ഒപ്പുവയ്ക്കലിനും ജിടിഎം സാക്ഷ്യം വഹിക്കുമെന്ന് ടൂറിസം ഡയറക്ടർ പി.ബി നൂഹ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ട്രാവൽ, ടൂറിസം വ്യവസായം പരമാവധി പ്രയോജനപ്പെടുത്താൻ പങ്കാളികളെ പ്രാപ്തരാക്കുന്ന പുതിയ അവസരങ്ങൾ ജിടിഎം നൽകുമെന്നും നൂഹ് പറഞ്ഞു.

ബയേഴ്സിൽ ഭൂരിഭാഗവും ആദ്യമായാണ് കേരളം സന്ദർശിക്കുന്നതെന്നും വിവിധ നിന്നുള്ള ടൂറിസം രാജ്യങ്ങളിൽ നിന്നുള്ള ടൂറിസം ആകർഷണങ്ങളുടെയും ഉത്പന്നങ്ങളുടെയും പ്രദർശനം ജിടിഎമ്മിൽ ഉണ്ടായിരിക്കുമെന്നും ജിടിഎം ജനറൽ കൺവീനർ പ്രസാദ് മഞ്ഞളി പറഞ്ഞു. സെപ്റ്റംബർ 30 ന് എക്സ്പോയിൽ പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിക്കും. ഇത് മികച്ച ടൂറിസം പാക്കേജുകൾ തെരഞ്ഞെടുക്കാൻ അവർക്ക് അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ടിസിസിഐ പ്രസിഡന്റ് രഘുചന്ദ്രൻ നായർ, എസ്കെഎച്ച്എഫ് പ്രസിഡന്റ് സുധീഷ്കുമാർ, കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രീസ് (സികെടിഐ) പ്രസിഡന്റ് ഇ.എം നജീബ്, എസ്കെഎച്ച്എഫ് വൈസ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. പ്രസിഡന്റ് എം.ആർ നാരായണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജിടിഎമ്മിൽ പങ്കെടുക്കുന്ന ടൂർ ഓപ്പറേറ്റർമാർക്ക് ജഡായുപാറ, അഷ്ടമുടിക്കായൽ, പൂവാർ, കോവളം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്നതിനായി 30 ന് പ്രത്യേക ടൂർ സംഘടിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം നഗരം കാണാനുള്ള അവസരവും ടൂർ ഓപ്പറേറ്റർമാർക്കായി ഒരുക്കിയിട്ടുണ്ട്.

ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാ വൽ-ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്പോയിൽ ഉണ്ടായിരിക്കും. ആയുർവേദം, യോഗ-വെൽനസ്, റിസോർട്ടുകൾ, റിട്രീറ്റുകൾ, ആശുപത്രികൾ, വെഡ്ഡിംഗ് ടൂറിസം, കോർപ്പറേറ്റ് കോൺക്ലേവുകൾ, ഹോംസ്റ്റേകൾ, സർവീസ് വില്ലകൾ തുടങ്ങിയ പവലിയനുകളും സജ്ജീകരിക്കും

ട്രാവൽ മേഖലയിലെ വിദഗ്ധർ ജിടിഎമ്മിലെ സെമിനാർ സെഷനുകൾ നയിക്കും. വിവിധ കമ്പനികളുടെ പ്രതിനിധികളുമായുള്ള കോർപ്പറേറ്റ് നെറ്റ് വർക്കിംഗ് സെഷൻ 29 നും ബിടുബി സെഷനുകൾ 28, 29 തീയതികളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gtmt.in

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...

ഡിഫറന്റ് ആര്‍ട് സെന്ററിന് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ പാര്‍ലമെന്ററി കമ്മിറ്റിയുടെ പ്രശംസ

തിരുവനന്തപുരം: ഭിന്നശേഷിക്കുട്ടികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്...

തലച്ചോറിലെ കുഞ്ഞൻ രക്തക്കുഴലുകള്‍ സങ്കീര്‍ണമായി കെട്ടുപിണയുന്ന ‘മൊയമൊയ’ ഡിസോർഡർ; കിംസ്ഹെൽത്തിൽ പ്രൊസീജിയർ വിജയകരം

തിരുവനന്തപുരം. അപൂര്‍വ്വ രോഗാവസ്ഥയായ 'മൊയമൊയ' ബാധിതനായ മാലിദ്വീപ് സ്വദേശിയെ വിദഗ്ധ ചികിത്സയിലൂടെ...
Telegram
WhatsApp