spot_imgspot_imgspot_img

ആയുഷ് സ്ഥാപനങ്ങൾ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക്

Date:

തിരുവനന്തപുരം: ജില്ലയിലെ പത്ത് ആയുഷ് സ്ഥാപനങ്ങളെ എൻ എ ബി എച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ അവലോകന പ്രവർത്തനങ്ങൾ നേമം ആയുർവേദ ഡിസ്പെൻസറിയിൽ നടന്നു.സംസ്ഥാനത്ത് 150 ആയുഷ് സ്ഥാപനങ്ങളാണ് ഈ നിലവാരത്തിലേക്ക് ഉയർത്തുവാൻ ശ്രമിക്കുന്നത്.ജില്ലയിൽആയുർവേദ വിഭാഗത്തിൽ നിന്നുമുള്ള എഴും ഹോമിയോയിൽ നിന്ന് മൂന്നും സ്ഥാപനങ്ങളാണ് നാഷണൽ ആയുഷ് മിഷൻ തെരഞ്ഞടുത്തിട്ടുള്ളത്.

മൂന്ന് ദിവസങ്ങളിലായി നിശ്ചയിച്ചിട്ടുള്ള അവലോകനം സംബന്ധിച്ച ആദ്യയോഗം കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗായത്രി ബാബു ഉദ്ഘാടനം ചെയ്തു.നേമം, കാട്ടാക്കട ആയുഷ് ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററുകളുടെ പ്രവർത്തനങ്ങൾ ഇന്ന് വിലയിരുത്തി.ഡോ. പ്രിയദേവ് ആണ് എൻ.എ.ബി.എച്ച് നിരീക്ഷകനായി പങ്കെടുക്കുന്നത്.

ഹോമിയോ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ജയനാരായണൻ,ആയുർവേദ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സജി പി ആർ, ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഗ്ലാഡി ഹാൽവിൻ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പ്രിയദർശിനി,ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈജു, ഡോ ഗായത്രി, ഡോ ശൈലി എസ് രാജു ഡോ ഷർമദ് ഖാൻ, മഞ്ജു, ഡോ.ധന്യ എന്നിവർ പങ്കെടുത്തു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp