spot_imgspot_img

കാര്യവട്ടത്ത് മൂന്നുദിവസത്തെ ഗ്ലോബൽ ട്രാവൽ മാർക്കറ്റിംഗ് എക്‌സ്പോയ്‌ക്ക് തുടക്കമായി,​ 30ന് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യം

Date:

കഴക്കൂട്ടം: ടൂറിസം മേഖലയിലെ പുതുമാതൃകകളുമായി ഗ്ലോബൽ ട്രാവൽ മാർക്ക​റ്റിന്റെ (ജിടിഎം2023) ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവൽ എക്സ്‌പോയുടെ ആദ്യ പതിപ്പിന് തുടക്കമായി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്​റ്റേഡിയത്തിലെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ജിടിഎം 2023 ന്റെ ട്രാവൽ ട്രേഡ് എക്സിബിഷനിൽ ഇരുന്നൂറോളം സ്​റ്റാളുകളാണ് പ്രദർശനത്തിനുള്ളത്. കേരളത്തിന്റെ സംസ്‌കാരം, ഭൂപ്രകൃതി, പൈതൃകം, പാചകരീതി എന്നിവ പ്രദർശിപ്പിക്കുന്ന സ്​റ്റാളുകൾക്ക് പുറമെ ആയോധന കലകളും കരകൗശല വസ്തുക്കളും നിറയുന്ന സ്​റ്റാളുകളും എക്സ്‌പോയിലുണ്ട്. സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്‌കെഎച്ച്എഫ്), ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് (ടിസിസിഐ), തവാസ് വെഞ്ചേഴ്സ്, മെട്റോ മീഡിയ എന്നിവ ചേർന്നാണ്  എക്സിബിഷനായ ജിടിഎം 2023 സംഘടിപ്പിക്കുന്നത്.

1000ത്തിലധികം സന്ദർശകരും  600ലധികം ആഭ്യന്തര, അന്തർദേശീയ ടൂർ ഓപ്പറേ​റ്റർമാരും 100ലധികം കോർപ്പറേ​റ്റ് ബയേഴ്സും എക്സ്‌പോയിൽ പങ്കെടുക്കുന്നുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേ​റ്റർമാർ, ട്രാവൽ ടെക് ഇന്നൊവേ​റ്റർമാർ തുടങ്ങിയവയുടെ സ്​റ്റാളുകളും ട്രാവൽടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും എക്സ്‌പോയുടെ ഭാഗമായുണ്ട്. ആയുർവേദം, യോഗവെൽനസ്, റിസോർട്ടുകൾ, റിട്രീ​റ്റുകൾ, ആശുപത്രികൾ, വെഡ്ഡിംഗ് ടൂറിസം, കോർപ്പറേ​റ്റ് കോൺക്ലേവുകൾ, ഹോംസ്​റ്റേകൾ, സർവീസ് വില്ലകൾ തുടങ്ങിയ പവലിയനുകളും സജ്ജീകരിച്ചിട്ടുണ്ട്.

ജമ്മു കാശ്മീരിലെ ട്രാവൽടൂറിസം ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിച്ചിട്ടുള്ള മൂന്ന് സ്​റ്റാളുകൾ എക്സ്‌പോയിൽ ശ്രദ്ധേയമാണ്. എക്സോപിയിലൂടെ  ജമ്മു കാശ്മീരിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യുടി കശ്മീർ ടൂർ ആൻഡ് ട്രാവൽസിന്റെ ഉടമ താരിഖ് നജർ പറഞ്ഞു. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ വിനോദസഞ്ചാര മേഖലയിൽ ഇടിവുണ്ടായെങ്കിലും ഇപ്പോൾ പ്രതീക്ഷാവഹമായ സാഹചര്യമാണുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സന്ദർശകരെ ലഭിക്കുമ്പോഴും കേരളത്തിൽ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.

കൊച്ചി ആസ്ഥാനമായുള്ള ‘ടിഎൻടിഇവി’ സ്​റ്റാർട്ടപ്പിന്റെ സ്​റ്റാളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് സുഗമമാക്കുന്നതിന് ഹോട്ടലുകൾ, റിസോർട്ടുകൾ, ഓഫീസുകൾ എന്നിവയ്ക്കായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ഉപകരണമാണ് പ്രദർശിപ്പിച്ചിട്ടുള്ളതെന്ന് ടിഎൻടിഇവി സെയിൽസ് മാനേജർ ഡോൺ വർഗീസ് പറഞ്ഞു. സാഹസിക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് കോവളത്ത് ആദ്യമായി ആരംഭിക്കുന്ന ബജ്ജി ബൈക്ക് സാഹസിക സവാരിയെ കുറിച്ച് അറിയാൻ ഏരിയ 51ന്റെ സ്​റ്റാളിൽ എത്തിയാൽ മതി. പെയിന്റ്‌ബോൾ (ഷൂട്ടിംഗ് ഗെയിം) ഇഷ്ടപ്പെടുന്നവർക്ക് അതിനുള്ള അവസരം ലഭ്യമാക്കുമെന്നും ഏരിയ 51ന്റെ റിസർവേഷൻ മാനേജർ അഖിൽ .എം പറഞ്ഞു. എക്സ്‌പോ അവസാനിക്കുന്ന സെപ്തംബർ 30 ന് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കും. അംഗീകൃത ടൂർ ഓപ്പറേ​റ്റർമാർ, ട്രാവൽ ഏജന്റുമാർ എന്നിവർക്ക് സെപ്തംബർ 29 നുള്ള സ്‌പോട്ട് രജിസ്‌ട്റേഷനിലൂടെ എക്സ്‌പോയിലെ വിവിധ സെഷനുകളിൽ പങ്കെടുക്കാം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...
Telegram
WhatsApp