spot_imgspot_img

കെഎം മാണി ലീഗൽ എക്സലൻസി അവാർഡ് അഡ്വ. മഞ്ചേരി ശ്രീധരൻ നായർക്ക്

Date:

തിരുവനന്തപുരം: അഭിഭാഷക വൃത്തിയിലെ സമഗ്ര സംഭാവനകളെ വിലയിരുത്തി നൽകുന്ന കെ എം മാണി ലീഗൽ എക്സലൻസി അവാർഡ് ജേതാവായി പ്രമുഖ അഭിഭാഷകൻ മഞ്ചേരി ശ്രീധരൻ നായരെ തെരഞ്ഞെടുത്തതായി കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോസഫ് ജോൺ , ജനറൽ സെക്രട്ടറി അഡ്വ. ജസ്റ്റിൻ ജേക്കബ് എന്നിവർ അറിയിച്ചു .

കാൽ നൂറ്റാണ്ട് കാലത്തോളം കേരള സംസ്ഥാനത്തിന്റെ നിയമ വകുപ്പ് മന്ത്രിയായിരുന്ന മാണി സാറിന്റെ പേരിലുള്ള ലീഗൽ എക്സലൻസി അവാർഡ് ഒക്ടോബർ 16ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് മുഖ്യമന്ത്രിശ്രീ പിണറായി വിജയൻ സമ്മാനിക്കും.

സംസ്ഥാനത്തെ പ്രമുഖ അഭിഭാഷകരിൽ ഒരാളായ മഞ്ചേരി ശ്രീധരൻ നായർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ,കേരള ബാർ കൗൺസിൽ ചെയർമാൻ, ബാർ ഫെഡറേഷൻ പ്രസിഡൻറ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഭിഭാഷക വൃത്തിയിൽ അര നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള
ശ്രീധരൻ നായരുടെ ജൂണിയർമാരായി സിനിമ നടൻ മമ്മൂട്ടി ഉൾപ്പെടെ നൂറു കണക്കിന് അഭിഭാഷകരുണ്ട്.

അവാർഡ് ദാന ചടങ്ങിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ പി ജയചന്ദ്രൻ എന്നിവർ സംബന്ധിക്കും.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മണ്ണ് മൂടിയ കടൽ; മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ എന്ത് ചെയ്യും?

മുതലപ്പൊഴിയിലെ മത്സ്യത്തൊഴിലാളികളുടെ ദുരിത ജീവിതം വാർത്തയാകാത്ത ഏതെങ്കിലും ഒരു മാസം ഉണ്ടോ...

തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിനും വാഹനങ്ങൾക്കും തീവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചയാൾ മരിച്ചു. വിഴിഞ്ഞത്താണ്...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ ഫാറ്റി ലിവർ ക്ലിനിക്ക് സജ്ജം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളിൽ ആദ്യമായി ഫാറ്റി ലിവർ ക്ലിനിക്കുകൾ സജ്ജമായി വരുന്നതായി...

തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരൻ ശസ്ത്രക്രിയ മൊബൈലിൽ പകർത്തിയ സംഭവത്തിൽ നടപടി....
Telegram
WhatsApp