spot_imgspot_imgspot_img

5 സംസ്ഥാനങ്ങളിൽ നവംബർ 7 മുതൽ വോട്ടെടുപ്പ്

Date:

ഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു. നവംബർ ഏഴിന് ആരംഭിച്ച് 30 നു വോട്ടെടുപ്പ് അവസാനിക്കും. ഡിസംബർ 3 നാണ് ഫലപ്രഖ്യാപനം.

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഛത്തിസ്‌ഗഡിൽ രണ്ടു ഘട്ടമായിട്ടും മറ്റു സംസ്ഥാനങ്ങളിൽ ഒരു ഘട്ടവുമായിട്ടാണ് വോട്ടെടുപ്പ്. മിസോറമിൽ നവംബർ 7നും മധ്യപ്രദേശിൽ നവംബർ 17നും രാജസ്ഥാനിൽ നവംബർ 23 നും തെലങ്കാനയിൽ നവംബർ 30 നുമാണ് തിരഞ്ഞെടുപ്പ്. ഛത്തിസ്‌ഗഡിൽ നവംബർ 7നും 17 നും തിരഞ്ഞെടുപ്പ് നടക്കും.

ഒക്ടോബർ 13 ആണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഒക്ടോബർ 21 നുമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp