spot_imgspot_img

കനത്ത മഴ; ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

Date:

spot_img

തിരുവനന്തപുരം: 2 ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയെതുടർന്ന് സംസ്ഥാനത്തെ വിവിധ അണക്കെട്ടുകൾ നിറഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയരത്തി. പരിസര പ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ നിലവിൽ ആകെ 10 സെ മീ ഉയർത്തിയിട്ടുണ്ട്.വലിയ അളവിൽ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ 08:30 ന് അത് 70സെ മീ കൂടി വർധിപ്പിച്ച് ആകെ 80 സെ മീ ആയി ഉയർത്തി.

അതുപോലെ നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ നിലവിൽ 30സെ മീ വീതം 120സെ മീ ഉയർത്തിയിട്ടുണ്ട്.ഇന്ന് രാവിലെ 08:00ന് ഓരോ ഷട്ടറുകളും 40 സെ മീ കൂടി(ആകെ 280സെ മീ) ഉയർത്തി.

പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്‍റെ മൂന്നു ഷട്ടറുകള്‍ 20 സെന്‍റീമീറ്റര്‍ വീതവും ഉയര്‍ത്തി. മലമ്പുഴ, ശിരുവാണി ഡാമുകളിലേക്കുള്ള നീരൊഴുക്കും കൂടി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സി.കെ നായിഡുവില്‍ കാമില്‍ അബൂബക്കറിന് സെഞ്ച്വറി; കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍

വയനാട്: സി.കെ നായിഡു ട്രോഫിയില്‍ വരുണ്‍ നയനാരിന് പിന്നാലെ കാമില്‍ അബൂബക്കറിനും...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് സമനില; രണ്ടാം ഇന്നിങ്‌സില്‍ രോഹന് അര്‍ദ്ധ സെഞ്ച്വറി

ലഹ്‌ലി: രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമനായ ഹരിയാനയെ സമനിലയില്‍ തളച്ച്...

കൂച്ച് ബെഹാര്‍: കേരളം- ബിഹാര്‍ മത്സരം സമനിലയില്‍

തിരുവനന്തപുരം: കേരളവും ബിഹാറും തമ്മില്‍ നടന്ന കൂച്ച് ബെഹാര്‍ ട്രോഫി മത്സരം...

കൂച്ച് ബെഹാറില്‍ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 421 റണ്‍സ്

തിരുവനന്തപുരം: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യ ഇന്നിങ്‌സില്‍ 421...
Telegram
WhatsApp