
തിരുവനന്തപുരം: തിരുവനന്തപുരത്ത് തീ പിടുത്തം. തിരുവനന്തപുരം ജഗതിയിലാണ് തീപിടുത്തമുണ്ടായത്. യൂസ്‌ഡ് കാർ ഷോ റൂമായ മൈസ്ര കാർ അക്സസറീസ് കടയിലാണ് തീപിടിച്ചത്. ഒരു കാർ പൂർണമായും രണ്ടു കാറുകൾ ഭാഗികമായും കത്തിനശിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. രാവിലെ 7:30 യ്ക്കാണ് സംഭവം നടന്നത്.
ചെങ്കൽചൂളയിൽ നിന്നുള്ള അഗ്നി രക്ഷ സേനയുടെ ഒരു യൂണിറ്റ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോട്ട് സെർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് പൊലീസും ഫയർഫോഴ്സും വ്യക്തമാക്കി. അര മണിക്കൂറോളം തീ ആളി കത്തി. കടയിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് ആദ്യം തീ പിടിച്ചത്. പിന്നാലെ കടയ്ക്കുള്ളിൽ നിർത്തിയിട്ട കാറുകളിലേക്ക് തീ പടരുകയായിരുന്നു.


