തിരുവനന്തപുരം: എൻസിഇആർടി സാമൂഹിക പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. എൻസിഇആർടി പുസ്തകങ്ങളിലെ പേരുമാറ്റം ഭരണാഘടനാ വിരുദ്ധമല്ലെന്നും ഇന്ത്യ, ഭാരതം എന്നീ രണ്ട് പേരുകൾ ഭരണഘടനയിൽ ഉണ്ടെന്നും ഗവർണർ പറഞ്ഞു.
മാത്രമല്ല അധികൃതർ ഭരണാഘടന ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. പകരം ഭാരതമെന്ന പേര് കൂടുതലായി ഉപയോഗിക്കുമെന്നാണ് ഇവർ പറഞ്ഞത്. സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങൾ സംബന്ധിച്ച് എൻസിആർടി നിയോഗിച്ച സമിതിയാണ് രാജ്യത്തിന്റെ പേര് ഭാരത് എന്ന് എല്ലാ പാഠപുസ്തകങ്ങളിലും രേഖപ്പെടുത്താൻ ശുപാർശ നൽകിയത്.