spot_imgspot_imgspot_img

മരുന്ന് മാത്രമാണോ ചികിത്സ?’ ഡോ.ഷർമദ് ഖാൻ രചിച്ച പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 31ന്

Date:

തിരുവനന്തപുരം: ആരോഗ്യരംഗത്തെ പ്രശ്‌നങ്ങളേയും പരിഹാരങ്ങളേയും കുറിച്ചുള്ള ഡോ. ഷര്‍മദ് ഖാന്‍ രചിച്ച ‘മരുന്ന് മാത്രമാണോ ചികിത്സ’? എന്ന ആരോഗ്യപഠന പുസ്തകത്തിന്റെ പ്രകാശനം 31 ന് തിരുവനന്തപുരത്ത് നടക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് വൈഎംസിഎ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങിൽ, ചലച്ചിത്ര നടനും കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാനുമായ കഴക്കൂട്ടം പ്രേംകുമാര്‍ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗായത്രി ബാബുവിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വഹിക്കും.

പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാനവാസ് പോങ്ങനാടിന്റെ അദ്ധ്യക്ഷതയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം ബി സന്തോഷ് പുസ്തകം പരിചയപ്പെടുത്തും. ചടങ്ങില്‍ ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ആര്‍സിസി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ സജീദ്, മെഡിക്കല്‍ കോളേജ് മുന്‍ സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മദ്, ബിജു കരിയില്‍, ഡോ.ഫൈസൽ ഖാൻ തുടങ്ങിയവര്‍ സംബന്ധിക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp