spot_imgspot_imgspot_img

ഏഴ് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതിക്ക് 48 വർഷം കഠിന തടവ്

Date:

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിക്ക് 48 വർഷം കഠിനതടവും 70,000 രൂപ പിഴയും. ഏഴ് വയസ്സുകാരനെയാണ് പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ 33 വയസ്സുള്ള കുട്ടൻ എന്ന് വിളിക്കുന്ന മണികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.

ഐപിസി വകുപ്പുകൾ പ്രകാരം പ്രതിക്ക് നാലര വർഷം കഠിന തടവിനും പോസ്കോ നിയമപ്രകാരം 42 വർഷം കഠിനതടവിനും 70000 രൂപ പിഴ അടയ്ക്കുന്നതിനും ജൂനിയർ ജസ്റ്റിസ് പ്രകാരം ഒന്നരവർഷ കഠിനതടവുമാണ് അതിവേഗ പോസ്കോ കോടതി ജഡ്ജി എസ് രമേശ് കുമാർ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നരവർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരുമെന്നും ശിക്ഷാവിധിയിൽ പറയുന്നു.

മറ്റു നിരവധി കേസികളിലെ പ്രതിയാണ് ഇയാൾ. ബിവറേജിനകത്ത് നിന്നും വിദേശ മദ്യം മോഷണം നടത്തിയതിന് പ്രതിക്കെതിരെ ആര്യനാട് പോലീസ് സ്റ്റേഷനിൽ കേസ് നിലനിൽക്കുന്നതും റിമൈൻഡിലുമാണ്.

2020 നും അതിന് മുമ്പും ഇയാൾ ഈ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയിട്ടുണ്ട്. ഒരു ദിവസം സ്കൂളിൽ നിന്നും മടങ്ങി പോകാതിരുന്ന കുട്ടിയോട് സ്കൂൾ അധികൃതർ വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡന വിവരങ്ങൾ പുറത്തുപറഞ്ഞത്. തുടർന്ന് കുട്ടിക്ക് കൗൺസിലിംഗ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടി എല്ലാം വിവരങ്ങളും പറയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp