spot_imgspot_img

6 വയസുകാരിയെ ബസിൽ നിന്നിറക്കി വിട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

Date:

തൃശൂർ: ആറാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് ആരോ​ഗ്യമന്ത്രി വീണ ജോർജ്. തിരുവില്വാമലയിൽ ബസ് ചാർജിനുള്ള പൈസ കുറവെന്ന് പറഞ്ഞാണ് വിദ്യാർഥിനിയെ ഇറക്കിവിട്ടത്. സംഭവത്തിൽ നിയമാനുസൃതമായി നടപടി സ്വീകരിക്കാൻ ബാലവകാശ കമ്മിഷന് മന്ത്രി നിർദേശം നൽകി.

അതെ സമയം പെൺകുട്ടിയെ വഴിയിൽ ഇറക്കിവി‍ട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നൽകിയ ബസ്ചാർജ് കുറവാണെന്ന് പറഞ്ഞാണ് കുട്ടിയെ ബസിൽ നിന്നിറക്കിവിട്ടത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ പഴയന്നൂർ പൊലീസ് ഇന്ന് മൊഴിയെടുക്കും. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിക്കാണ് ഈ അവസ്ഥ ഉണ്ടായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp