spot_imgspot_img

നവകേരള സദസ്സ്: ജില്ലയിലെ തയാറെടുപ്പുകൾ വിലയിരുത്തി

Date:

തിരുവനന്തപുരം: നവകേരള സദസ്സുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ മുന്നൊരുക്കങ്ങൾ മന്ത്രിതല സംഘം വിലയിരുത്തി. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ തൈക്കാട് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, ജി.സ്റ്റീഫൻ,വി.ശശി, ഐ.ബി സതീഷ്, കെ.ആൻസലൻ, ഒ.എസ് അംബിക, ഡി.കെ മുരളി, വി.ജോയി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എ.ഡി.എം ജെ.അനിൽ ജോസ് മണ്ഡലതല സംഘാടക സമിതി കൺവീനർമാർ എന്നിവരും പങ്കെടുത്തു.

ജില്ലയിലെ പ്രഭാത യോഗങ്ങൾ, നവകേരള സദസ്സ് സംഘടിപ്പിക്കുന്ന സ്ഥലങ്ങൾ, സബ് കമ്മിറ്റികളുടെ വിവരങ്ങൾ, വീട്ട് മുറ്റയോഗങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. മണ്ഡലതല സംഘാടക സമിതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി നവംബർ മൂന്ന് , നാല് തിയതികളിൽ മന്ത്രിമാരും ജില്ലാ കളക്ടറും നിയോജകമണ്ഡലങ്ങൾ സന്ദർശിക്കും.

ഡിസംബർ 20 മുതൽ 24 വരെയാണ് ജില്ലയിലെ നവകേരള സദസ്സ്. ഡിസംബർ 20ന് വർക്കല നിയോജമണ്ഡലത്തിൽ നിന്നുമാരംഭിക്കുന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ജില്ലയിലെ പര്യടനം ഡിസംബർ 24ന് തിരുവനന്തപുരം നിയോജകമണ്ഡലത്തിലാണ് സമാപിക്കുന്നത്. സെൻട്രൽ സ്റ്റേഡിയമാണ് നവകേരള സദസ്സിന്റെ സമാപനത്തിന് വേദിയാകുന്നത്. പൊതുജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങൾ വേദികളിലുണ്ടായിരിക്കും. പ്രമുഖ വ്യക്തികളുമായുള്ള സംവാദവും നവകേരള സദസ്സിന്റെ ഭാഗമായി നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി...

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...

ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യം : മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി ഉപഭോഗം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ജനകീയ ഇടപെടലുകൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി...
Telegram
WhatsApp