spot_imgspot_imgspot_img

പൂ ചോദിച്ചെത്തിയ കള്ളൻ വീട്ടമ്മയുടെ പണവും കണ്ണടയും തട്ടിയെടുത്ത് കടന്നു കളഞ്ഞു

Date:

കഴക്കൂട്ടം: പൂ ചോദിച്ച് പൂക്കടയിൽ എത്തിയ കള്ളൻ വീട്ടമ്മയെ പക്കലിൽ നിന്ന് പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നു കളഞ്ഞു. കണിയാപുരം ആലുംമൂട് ജംഗ്ഷനിലുള്ള കാർത്തു ഫ്ളവർ മാർട്ടിൽ കഴിഞ്ഞ് ദിവസം പുലർച്ചെ ആറരയോടെയാണ് സംഭവം. പൂക്കടയിൽ നിന്നിരുന്ന പള്ളിപ്പുറം സ്വദേശിനി കമലമ്മയുടെ പണമാണ് അപകരിച്ചത്. തട്ടിയെടുത്ത ബാഗിൽ കഴിക്കാനുള്ള ഗുളികളും ആയിരം രൂപയും കണ്ണടയും ഉണ്ടായിരുന്നു.

പൂചോദിച്ച് കടയിൽ കയറിയപ്പോൾ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും വീട്ടമ്മയെ പിടിച്ചു തള്ളിയ ശേഷമാണ് ബാഗുമായി രക്ഷപ്പെടുകയായിരുന്നു. കള്ളൻ കടയിൽ എത്തി പിടിച്ചു പറി നടത്തി രക്ഷപ്പെട്ടു പോകുന്ന രംഗം സമീപത്തെ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഓടി നടന്ന് കടകളിലും വാഹനങ്ങളിലും കയറി മൊബൈൽ ഫോണുകളും സിനിമ തീയേറ്ററിൽ കയറി സീറ്റിനടിയിൽ കൂടി ഇഴഞ്ഞ് നീങ്ങി കാഴ്ചക്കാരുടെ ബാഗുകളിൽ പണവും സാധനങ്ങളും അപകരിച്ചിരുന്ന മറ്റൊരു കള്ളനെ രണ്ടുദിവസം മുമ്പ് വെട്ടുറോഡ് തീയേറ്ററിൽ നിന്ന് ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതിന് പിന്നാലെയാണ് കണിയാപുരത്തെ സംഭവവും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp