spot_imgspot_imgspot_img

മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ വിജയോത്സവം സംഘടിപ്പിച്ചു. കേന്ദ്ര വിദേശ കാര്യസഹമന്ത്രി വി. മുരളീധരൻ വിജയോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ജി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷനായി. സ്കൂൾ പി ടി എ പ്രസിഡന്റ് ഇടവിളാകം ഷംനാദ് സ്വാഗതവും സംസ്ഥാന മദ്യവർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി നന്ദിയും പറഞ്ഞു. യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് പഞ്ചായത്ത്‌ പ്രസിഡന്റ് സുമ ഇടവിളാകം, വൈസ് പ്രസിഡന്റ് ജി. മുരളീധരൻ, വാർഡ് മെമ്പർ മീന അനിൽ കുമാർ, മധ്യ മേഖല ഡി ഐ. ജി പി. അജയകുമാർ, അഡ്വ ഷാനിഫബീഗം, ഡോ ബി.വിജയൻ ഷിബു അബൂബക്കർ, അനിൽ വി. കുമാർ, സി എസ്‌. പ്രസാദ്, സ്കൂൾ മാനേജർ അഡോൾഫ് കൈയാലക്കൽ, സ്റ്റാഫ് സെക്രട്ടറി ദീപകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് സജി എസ്‌, മംഗലാപുരം ഷാഫി, പ്രദീപ് ദിവാകരൻ എന്നിവർ സംസാരിച്ചു.

മഹാകവി കുമാരനാശാൻ 1924ഇൽ ശിലാസ്ഥാപനം നിർവഹിച്ച സ്കൂൾ ആണ് ഇത്.100വർഷം പൂർത്തിയാവുകയാണ്. നാട്ടിലെ സാധാരണക്കാരുടെ മക്കൾക്കു പഠിക്കാൻ വേണ്ടി ആണ് അന്ന് നാട്ടിലെ എല്ലാം ആയിരുന്ന മരിയ ജോൺ ലോപ്പസ് ഈ സ്കൂൾ സ്ഥാപിച്ചത്.1924ൽ ശിലാ സ്ഥാപനം നടത്തിയ സ്കൂൾ 1925ൽ പൂർത്തിയായി പ്രവർത്തനം തുടങ്ങി.1949വരെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിരുന്നു.

തുടർന്ന് 1950ൽ ഹൈസ്കൂൾ ആയി. ഏകദേശം 4000കുട്ടികൾ വരെ സ്കൂളിൽ പഠിച്ചിരുന്നു. ആദ്യ സ്കൂൾ മാനേജർ

മരിയജോൺ ലോപ്പസ് ആയിരുന്നു. ആദ്യ ഹെഡ് മാസ്റ്റർ എസ്‌. ഡാനിയേൽ ആയിരുന്നു. ആദ്യ വിദ്യാർത്ഥി മുണ്ടക്കൽ വിളയിൽ വീട്ടിൽ ചെല്ലപ്പൻ ആയിരുന്നു. അതുപോലെ ആദ്യസ്കൂൾ ഫസ്റ്റ് നമ്മെ വിട്ട് പിരിഞ്ഞ അഡിഷണൽ ഡയറക്ടർ ഈ. ജമാൽ മുഹമ്മദ് ആയിരുന്നു. ഈ സ്കൂളിൽ പഠിച്ച ഒത്തിരി പേർ ഇന്ന് വിവിധ മേഖലകളിൽ ഉന്നത സ്ഥാനത്ത് ഉണ്ട്. ഈ കൂട്ടായ്മയിലൂടെ ഈ സ്കൂളിനെ ഉയർത്തി കൊണ്ട് വരുക എന്നലക്ഷ്യം ആണ്ഉള്ളത്. യോഗത്തിൽ പൂർവ്വവിദ്യാർത്ഥികൾക്ക് ആദരവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.

തുടർന്ന് ആറ്റിങ്ങൽ മണിനാദം അജിൽ മണി മുത്തും കൂട്ടുകാരും നടത്തിയ നാടൻ പാട്ടും ഉണ്ടായിരുന്നു. രാവിലെ 10മണിക്ക് തുടങ്ങിയ യോഗം 1മണിക്ക് അവസാനിച്ചു. തുടർന്ന് എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യയുംഉണ്ടായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp