ഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതീവ രൂക്ഷമായി തുടരുന്നു. ഈ സാഹചര്യത്തില്‍ ഡൽഹിയിലെ പ്രൈമറി സ്കൂളുകള്‍ക്ക് അവധി നീട്ടി നല്‍കി. നേരത്തെ രണ്ട് ദിവസത്തേക്കാണ് സ്കൂളുകൾ അടച്ചിട്ടിരുന്നത്. എന്നാൽ സ്ഥിതി രൂക്ഷമായത്തോടെ അടുത്ത വെള്ളിയാഴ്ച വരെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അതിഷി അറിയിച്ചു.
മാത്രമല്ല ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഓൺലൈൻ ആയി തുടരാനും നിർദേശമുണ്ട്.
നിലവിലെ ഡൽഹിയിലെ വായുനിലവാര സൂചിക 460 ആണ്. സാധാരണ ഗതിയിൽ 300ന് മുകളില്‍ വായുനിലവാര സൂചിക പോയാൽ അതീവ ഗുരുതരമാണ്.
കേന്ദ്ര മലീനികരണനിയന്ത്രണ ബോർഡിന്‍റെ കണക്കുകളനുസരിച്ച് ഡൽഹിയിലെ വായുനിലവാര സൂചിക ഒക്‌ടോബർ 27 നും നവംബർ മൂന്നിനും ഇടയിൽ 200 പോയന്‍റിൽ അധികമാണ് വർധിച്ചത്.