spot_imgspot_img

ഫേയ്സ് ടു ഫേയ്സ് പ്രോഗ്രാം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

Date:

തിരുവനന്തപുരം: കേരള സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റ് (കിലെ) ILO-ITC യുമായി സഹകരിച്ച് സോഷ്യൽ ഡയലോഗ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ് എന്ന വിഷയത്തിൽ ഒരു സർട്ടിഫിക്കറ്റ് കോഴ്‌സ് ആരംഭിച്ചിരുന്നു. ഹൈബ്രിഡ് മോഡലായി നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഓൺലൈൻ ക്ലാസ്സുകൾ 2023 ഒക്ടോബർ 4-ന് ആരംഭിച്ചു. കോഴ്സിന്റെ അവസാന ഘട്ടമായ ഫേയ്സ് ടു ഫേയ്സ് പ്രോഗ്രാം തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു.

ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസിന്റെ വരവോടുകൂടി ഇന്ന് തൊഴിലാളികൾ ചെയ്യുന്ന 80 ശതമാനം തൊഴിലിലും മാറ്റം വന്നേക്കും. ഇത്തരം മാറ്റങ്ങൾക്ക് അനുസൃതമായി പുതിയ തൊഴിലുകൾക്ക് തൊഴിലാളി സമൂഹം സജ്ജമാകണമെന്നും തൊഴിലാളികളെ ഇത്തരത്തിൽ പ്രാപ്തരാക്കാൻ കിലെ-യ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു. ഐ എൽ ഒയെ കേരള സംസ്ഥാനവുമായി ബന്ധപ്പെടുത്തിയതിനും തൊഴിൽ രംഗത്ത് പ്രയോജനമായ രീതിയിൽ ഇത്തരം കോഴ്സുകൾ സംഘടിപ്പിച്ചതിനും കിലെയെ അഭിനന്ദിച്ചു. പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. രവിരാമൻ രചിച്ച കിലെയുടെ ലേബർ പോളിസി പെർസെപ്റ്റീവ് സീരീസിന്റെ രണ്ടാം പതിപ്പ് ചടങ്ങിൽ എംപ്ലോയ്മെന്റ് ഡയറക്ടർ ഡോ. വീണ മാധവൻ ഐ.എ.എസ്-ന് നൽകി മന്ത്രി പ്രകാശനം ചെയ്തു.

5 ദിവസം നീണ്ട് നിൽക്കുന്ന ഫേയ്സ് ടു ഫേയ്സ് പ്രോഗ്രാം ആണ് തിരുവനന്തപുരത്ത് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ കിലെ ചെയർമാൻ അധ്യക്ഷത വഹിക്കുകയും എംപ്ലോയ്മെന്റ് ഡയറക്ടർ ഡോ. വീണ മാധവൻ, ഐ.എ.എസ് മുഖ്യ പ്രഭാഷണവും, പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ. രവിരാമൻ, ILO-ITC പ്രതിനിധികളായ മഹേന്ദ്ര നായിഡു, രവീന്ദ്ര പീരീസ്, സയിദ് സുൽത്താൻ യു. അഹമ്മദ്, വൈഭവ് രാജ്, കിലെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ ടി.കെ.രാജൻ, ജി. ബൈജു, കെ. മല്ലിക, പി.കെ. അനിൽകുമാർ എന്നിവർ ആശംസയും, കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ് സ്വാഗതവും പ്രോജക്ട് കോ ഓർഡിനേറ്റർ ജാസ്മി ബീഗം നന്ദിയും അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് കനത്ത മഴ: ജാഗ്രത വേണമെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് റവന്യു...

ശ്രീകാര്യത്ത് വൻ കവർച്ച

ശ്രീകാര്യം കരിയത്ത് വീട് കുത്തി തുറന്ന് മോഷണം.15 പവനും നാല് ലക്ഷം...

കുട്ടികളുടെ മാനസിക ഉല്ലാസം വർധിപ്പിക്കാൻ സ്കൂളുകളിൽ കലാ സാഹിത്യ പ്രവർത്തനങ്ങൾ: മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ കുട്ടികളിൽ മികച്ച രീതിയിലുള്ള മാനസിക അവസ്ഥ വളർത്തിയെടുക്കുവാനും ലഹരിവസ്തുക്കളുടെ...

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മ​ഹത്യയിൽ പ്രതിയ്‌ക്കെതിരെ നിർണായക തെളിവുകൾ...
Telegram
WhatsApp