spot_imgspot_imgspot_img

മുഖ്യമന്ത്രി നേരിട്ടെത്താതെ ബില്ലുകളിൽ ഒപ്പിടില്ല; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Date:

തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിടുന്നത് സംബന്ധിച്ച് നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി നേരിട്ടെത്തി വിശദാംശങ്ങൾ നൽകാതെ ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ വ്യക്തമാക്കി. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇപ്പോഴും സർക്കാറിന് വ്യക്തതയില്ല. മാത്രമല്ല തന്‍റെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയാൽ ബില്ലിനുമേൽ തീരുമാനമുണ്ടാവുമെന്നും അതിന് സുപ്രീംകോടതി വിധി വരെ കാത്തു നിൽക്കേണ്ടതില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ ബില്ലുകൾ പിടിച്ചു വയ്ക്കുന്നതിനെ സുപ്രീംകോടതി വിമർശിച്ചിരുന്നു.ഇതേ തുടർന്നാണ് നിലപാട് വ്യക്തമാക്കി ഗവർണർ രംഗത്തെത്തിയത്.
സുപ്രീംകോടതിയുടേത് നിരീക്ഷണമാണ് വിധിയല്ലെന്നും പറയാനുള്ളത് കോടതിയിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp