spot_imgspot_img

നവാഗതനായ ജഗന്റെ ‘ഗൗരി സാരംഗം’ നോവൽ പ്രകാശനം ചെയ്തു

Date:

ഷാർജ: സാംസ്കാരിക തലസ്താനമായ തൃശ്ശൂരിലെ , പാത്രമംഗലം എന്ന ഗ്രാമത്തിൽ നിന്നും, മലയാളസാഹിത്യ ലോകത്തേക്ക് നവാഗതനായി വന്നിരിക്കുന്ന ജഗന്റെ ‘ഗൗരി സാരംഗം’ എന്ന നോവലിന്റെ പ്രകാശനം 2023 എസ് ഐ ബി എഫിലെ റൈറ്റേഴ്സ് ഫോറത്തിൽ വച്ച് ദുബായ് വാർത്ത ചീഫ് എഡിറ്റർ, നിസാർ സയ്യ്യിദ് പ്രകാശനം ചെയ്തു. എം ടിയുടെയും , തകഴിയുടേയും ജനുസ്സിൽ കൂടി കടന്ന് മുകുന്ദനിലൂടെ വന്ന് ജഗനിൽ മലയാള സാഹിത്യം എത്തി നിൽക്കുന്നതായി നിസാർ സയ്യിദ് പറഞ്ഞു. പ്രശസ്ത എഴുത്തുകാരി ഗീത മോഹൻ ആണ് പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചത്.

ഗീത മോഹൻ, ഗൗരി സാരംഗം വരച്ചു കാട്ടുന്ന , പ്രായഭേദമന്യേ ഏതൊരാളുടേയും മനസ്സിന് കുളിരേകുന്ന പ്രണയത്തിന്റെയും സംഗീതത്തിന്റേയും ഇഴ ചേരലിനെ അനുമോദിച്ചു. പ്രശസ്ത നിരൂപകൻ പി കെ അനിൽകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ വിഖ്യാത സാഹിത്യകാരൻമാർ ജന്മമെടുക്കുന്ന ഈ കാലത്ത് വൈക്കം മുഹമ്മദ് ബഷീറിനെ പോലെ പച്ചയായ ഒരു മനുഷ്യന്റെ നോവലാണ് ഗൗരി സാരംഗം എന്ന് പറഞ്ഞു.

നടൻ സുദീപ് കോശി നോവലിലെ ഒരു വാചകത്തെ ഉദ്ധരിച്ചു കൊണ്ട് , ” സാധാരണക്കാരായവരുടെ ജീവിതത്തിലെ അസാധാരണമായ സംഭവവികാസങ്ങൾ വരച്ചുകാട്ടുന്ന ഒരു സാഹിത്യ സൃഷ്ടിയാണ് ” ഗൗരി സാരംഗം” എന്ന് പറഞ്ഞ് നിർത്തി. സംവിധായകരായ അൽത്താസ് അലി, സ്വാബ്‌രി സുദീപ് ഇ എസ്സും ആശംസകൾ അർപ്പിച്ചു. ഗ്രീൻ ബുക്‌സാണ് നോവൽ പബ്ലിഷ് ചെയ്തിരിയ്ക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാചക വാതകത്തിനു തീ വില

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകവില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50...

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...
Telegram
WhatsApp