തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ബോബ് ഭീഷണി. പൊലിസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലാണ് സെക്രട്ടേറിയറ്റിൽ ബോംബ് വയ്ക്കുമെന്ന സന്ദേശമെത്തിയത്. ഇതേ തുടർന്ന് ബോംബ് സ്ക്വാഡ് സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുകയാണ്. സെക്രട്ടേറിയേറ്റിനു അകത്തും പുറത്തും ബോംബ് വയ്ക്കുമെന്നാണ് സന്ദേശം. ഇന്ന് ഉച്ചയോടുകൂടി ബോംബ് വയ്ക്കുമെന്നും സന്ദേശത്തിൽ വ്യക്തമാണ്.
രാവിലെ 11 മണിയോടെയാണ് പൊലീസ് സ്റ്റേഷനിൽ സന്ദേശമെത്തിയത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ പൊഴിയൂർ നിന്നാണ് സന്ദേശം എത്തിയതെന്ന് വ്യക്തമായി. സമാനമായി കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിക്കും വധ ഭീഷണി സന്ദേശം എത്തിയിരുന്നു.