spot_imgspot_img

രുചി വിസ്മയവുമായി പുസ്തക മേളയിൽ ഷെഫ് പിള്ളയുടെ പാചകം

Date:

spot_img

ഷാർജ : രാജ്യാന്തര പുസ്തക മേളയിലെ കുക്കറി കോർണറിൽ ചുറ്റും കൂടി നിന്ന രുചിയാസ്വാദകരിൽ വിസ്മയം സമ്മാനിച്ച് ഷെഫ് പിള്ള എന്ന പ്രശസ്തനായ സുരേഷ് പിള്ളയുടെ പാചകം എടുത്തു പറയേണ്ടതായിരുന്നു. സീർ ഫിഷിലാണ് അദ്ദേഹം നിർവാണ എന്ന തന്റെ പ്രശസ്തമായ ഐറ്റം അവതരിപ്പിച്ചത്.

വെളിച്ചെണ്ണയും തേങ്ങാപാലും പച്ച മാങ്ങയും കുരുമുളകും അടങ്ങിയ തനി കേരളീയ വിഭവങ്ങൾ കൊണ്ട് ലളിതമായ രീതിയിൽ ആർക്കും തയാറാക്കാനാകുന്നതാണിത്. തന്റെ ഏറ്റവും പ്രശസ്തമായ ഈ വിഭവത്തെ വളരെ തൻമയത്വത്തോടെയാണ് ഷെഫ് പിള്ള സദസ്സിന് പാകം ചെയ്ത് പരിചയപ്പെടുത്തിക്കൊടുത്തത്. പാചക തൽപരരെ കൂടെ കൂട്ടിക്കൊണ്ട് അദ്ദേഹം രസകരമായൊരു രുചി യാത്രയാണ് അക്ഷരാർത്ഥത്തിൽ നടത്തിയത്. തയാറാക്കിയ വിഭവം സദസ്യർക്ക് രുചിക്കാനും നൽകി.

ഷെഫ് പിള്ളയുടെ ‘ ‘തേങ്ങാ മാങ്ങ’ എന്ന ഇംഗ്ലീഷ് പുസ്തകവും , ‘വീട്ടു രുചികൾ’ എന്ന മലയാളം പുസ്തകവും ഇവിടെ പ്രകാശനം ചെയ്തു. ഈ പുസ്തകങ്ങൾ ബുക്ക് ഫെയറിൽ ലഭ്യമാണ്. പരിപാടിയിൽ ഫാത്തിമ അവതാരകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിസ്ഡം ഫാമിലി കോൺഫറൻസ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി 2025 ഫെബ്രുവരി...

കരകുളം ഫ്‌ളൈ ഓവർ :ഗതാഗത നിയന്ത്രണത്തിലെ ആശയക്കുഴപ്പം പരിഹരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കരകുളം ഫ്‌ളൈ ഓവർ നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഭാഗത്തേക്കും നെടുമങ്ങാട്...

രഞ്ജിട്രോഫി: കേരളം-ഹരിയാന മത്സരം നാളെ

ലഹ്‌ലി: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളം നാളെ അഞ്ചാം മത്സരത്തിനിറങ്ങും. ഹരിയാനയിലെ...

തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് എലിപ്പനി ബാധിച്ച് ഒരു മരണം. അസം സ്വദേശിയാണ്...
Telegram
WhatsApp