spot_imgspot_imgspot_img

അനിശ്ചിതകാല ബസ് സമരം പിന്‍വലിച്ചു

Date:

തിരുവനന്തപുരം: അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ​ഗതാഗത മന്ത്രി ആന്റണി രാജുവുമായുള്ള ചർച്ചയെത്തുടർന്നാണ് സമരം മാറ്റിവെച്ചത്. ഈ മാസം 21 മുതലായിരുന്നു ബസ് ഉടമകൾ സമരം നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.

149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയ തീരുമാനം പുനരാലോചിക്കാമെന്ന ഗതാഗത മന്ത്രിയുടെ ഉറപ്പിന് ശേഷമായിരുന്നു തീരുമാനം. അതേ സമയം സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ അകവും പുറവും കാണുന്ന ക്യാമറ ആണെങ്കിൽ എണ്ണത്തിൽ മാറ്റമുണ്ടാകാമെന്നും അക്കാര്യത്തിൽ ഭേദഗതി ആവശ്യമെങ്കിൽ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ കൺസഷൻ സംബന്ധിച്ച വിഷയത്തിൽ ഡിസംബർ 31 ന് മുമ്പ് രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപെട്ടു. എന്നാൽ വിദ്യാർത്ഥികളുടെ കൺസഷൻ കാര്യത്തിൽ സർക്കാർ തീരുമാനം തൃപ്തികരമല്ലെന്ന് ബസുടമകൾ ചൂണ്ടിക്കാണിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...
Telegram
WhatsApp