spot_imgspot_imgspot_img

നവകേരള സദസ്സ് :വീട്ടുമുറ്റ യോഗങ്ങളിൽ പ്രസംഗിക്കുന്നവർക്ക് പരിശീലനം നൽകി

Date:

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ നവകേരള സദസ്സിന് മുന്നോടിയായി വീട്ടുമുറ്റ യോഗങ്ങളിൽ പ്രസംഗിക്കുന്നവർക്ക് പരിശീലനം നൽകി. തൈക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടന്ന പരിശീലന പരിപാടി, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു.

പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ വീട്ടുമുറ്റയോഗങ്ങളിലൂടെ കണ്ടെത്തി സാധ്യമായവയ്ക്ക് പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ വിവിധ വികസന പദ്ധതികളും നവകേരള സൃഷ്ടിയുമായി ബന്ധപ്പെട്ട ഭാവി പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് നവകേരള സദസ്സിന്റെ ലക്ഷ്യം. പ്രാദേശിക തലത്തിലെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ വീട്ടുമുറ്റ സദസ്സുകളിലൂടെ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. പൊതുഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സന്നിഹിതനായിരുന്നു.

നവകേരള കർമ്മ പദ്ധതി കോ-ഓർഡിനേറ്റർ ടി.എൻ സീമയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ഒരു മണ്ഡലത്തിൽ നിന്നും പത്ത് പേരടങ്ങുന്ന സംഘമാണ് വീട്ടുമുറ്റ യോഗങ്ങളിൽ സംസാരിക്കുന്നത്. ഓരോ മണ്ഡലത്തിലേയും രാഷ്ട്രീയ,സാംസ്‌കാരിക രംഗത്തെ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് പ്രസംഗിക്കുന്ന വരുടെ സംഘത്തിലുള്ളത്.

ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ്.ജെ എന്നിവരും പങ്കെടുത്തു. ഡിസംബർ 20 മുതൽ 23 വരെയാണ് ജില്ലയിൽ നവകേരള സദസ്സ് നടക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി...

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...
Telegram
WhatsApp