കണിയാപുരം: വാഹനം ഒതുക്കിയിട്ട് വീട്ടിലേക്ക് പോയ പിക്കഫ് വാൻ ഡ്രൈവർ വീടിന് മുന്നിൽ ട്രെയിൻ തട്ടി മരിച്ചു. കണിയാപുരം നമ്പ്യാർക്കുളം ആശാരിവിളാകത്ത് വീട്ടിൽ അജിത്ത് (46) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് സമീപത്തെ റോഡ് വക്കിൽ വാഹനമൊതിക്കിയിട്ട് റെയിൽ പാളം മറികടന്ന് വീട്ടിലേക്ക് കയറാൻ പോകുന്നതിനിടെയാണ് ട്രെയിൻ തട്ടിയത്. സഹോദരൻ സജിത്തിന്റെ മകൻ അതുവഴി വന്നപ്പോൾ സംഭവം അറിയുന്നത്. ഭാര്യ ബിന്ദു, അഭിജിത്ത്, പ്ളസ് ടു വിദ്യാത്ഥിനിയായ മകൾ അഭിരാമി എന്നിവർ മക്കളാണ്.