spot_imgspot_img

പവർകട്ടും ലോഡ് ഷെഡിംഗും പഴങ്കഥയായി മാറിയെന്ന് വൈദ്യുതി മന്ത്രി

Date:

കോഴിക്കോട്: പവർകട്ടും ലോഡ് ഷെഡിംഗും പഴങ്കഥയായി മാറിയെന്ന്
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി . ജില്ലയിലെ നവകേരള സദസ്സിന്റെ സമാപന വേദിയായ ബേപ്പൂർ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻപത് ശതമാനം വെള്ളം മാത്രമെ നമ്മുടെ റിസർവ്വോയറുകളിലുള്ളൂവെങ്കിലും വൈദ്യുതി മേടിച്ച് മുടക്കമില്ലാതെ കൊടുക്കാൻ സാധിക്കുന്നത് വലിയ നേട്ടമാണ്.

സമ്പൂർണ്ണ വൈദ്യുതീകരണമെന്ന ലക്ഷ്യം 2011 ൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് വന്ന സർക്കാർ അത് സാധ്യമാക്കിയില്ലെന്നും 2017 ൽ പിണറായി സർക്കാർ വന്നതിന് ശേഷമാണ് അത് യാഥാർത്ഥ്യമായതെന്നും മന്ത്രി പറഞ്ഞു .
വൈദ്യുതീകരണം അസാധ്യമെന്ന് കരുതിയ പല സ്ഥലങ്ങളിലും കിലോമീറ്ററുകളോളം ഭൂഗർഭ കേബിളുകൾ സ്ഥാപിച്ചാണ് അത് സാധ്യമാക്കാൻ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇടമൺ-കൊച്ചി ട്രാൻസ്മിഷൻ ലൈൻ, പുകലൂർ – മടക്കത്തറ
എന്നീ വൈദ്യുതി ഇടനാഴികൾ പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതിയിൽ 2550 മെഗാവാട്ടിന്റെ വർധനവ് ഉണ്ടായതായും മന്ത്രി പറഞ്ഞു.

2025 ആകുമ്പോൾ കേരളത്തിലുണ്ടാകാൻ പോകുന്നത് വലിയ മാറ്റമായിരിക്കുമെന്നും
സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ അതാണ് ബോധ്യപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...

സാഹോദര്യ കേരള പദയാത്രക്ക് തലസ്ഥാനനഗരിയിൽ ആവേശോജ്ജ്വല തുടക്കം

തിരുവനന്തപുരം: വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് അധികാരമുറപ്പിക്കുന്ന സംഘപരിവാർ...

പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: പള്ളിപ്പുറം ജംഗ്ഷനിൽ ബഹുജന സദസ്സ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം...
Telegram
WhatsApp