spot_imgspot_img

ഈ വർഷത്തെ ഗ്രാമശ്രീ പുരസ്കാരം നൂറനാട്ടെ മലനിരകൾ സംരക്ഷിക്കാനായി പൊരുതുന്ന പാലമേൽ പഞ്ചായത്തിലെ സംയുക്ത സമരസമിതിക്ക്

Date:

നൂറനാട്: ഈ വർഷത്തെ ഗ്രാമശ്രീ പുരസ്കാരം ഓണാട്ടുകരയുടെ ഭാഗമായ നൂറനാട്ടെ മലനിരകൾ സംരക്ഷിക്കാനായി പൊരുതുന്ന പാലമേൽ പഞ്ചായത്തിലെ സംയുക്ത സമരസമിതിക്കു നൽകും. 10001 ഒന്നും രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. എഴുത്തുകാരൻ സി. റഹിം അദ്ധ്യക്ഷനും മുൻസാംസ്കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ, ശാസ്ത്ര സാങ്കേതിക വിദഗ്ധൻ കെ.വി.ജയകുമാർ എന്നിവരങ്ങിയ പുരസ്കാര ജൂറിയാണ് പാലമേൽ പഞ്ചായത്തിലെ മലകളുടെ സംരക്ഷണത്തിനായി പൊരുതുന്ന സമര സമതിയെ പുരസ്കാരത്തിനായി തെരഞ്ഞെടത്തത്.

ദേശീയ മണ്ണ് സംരക്ഷണ ദിനമായ ഡിസംബർ രണ്ടിനു പുരസ്കാരം ആലപ്പുഴ ജില്ലയിലെ നൂറനാട്ട് ചേരുന്ന ചടങ്ങിൽ വച്ച് സമ്മാനിക്കും.പരിസ്ഥിതി, മനുഷ്യാവകാശം, കല, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിൽ പ്രാർത്തിക്കുന്ന വ്യക്തികൾ സംഘടനകൾ എന്നിവർക്കാണ് നൂറനാട് ഗ്രാമശ്രീ പ്രകൃതി സംരക്ഷണസമതി ഏർപ്പെടുത്തിയ പുസ്കാരം നൽകി വരുന്നത്.

ചലച്ചിത്ര സംവിധായകൻ നൂറനാട് രാമചന്ദ്രൻ ,സിത്താർ വിദ്വാനും ശാസ്ത്രജ്ഞനമായ ജനാർദ്ദനൻ, മുതിർന്ന പത്രപ്രവർത്തകൻ മുകുന്ദൻ സി.മേനോൻ, മൃദംഗ വിദ്വാൻ മാവേലിക്കര ശങ്കരൻ കുട്ടി, നൂറനാട് ഹനീഫ ചുനക്കര രാജൻ സുരേഷ് പനങ്ങാട് സി. പങ്കജാക്ഷ ക്കുറുപ്പ് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നൽകിയിട്ടുള്ളത്. ഓണാട്ടുകരയുടെ കുടിവെള്ളം സംരക്ഷിക്കുന്നതിലും കൃഷി നില നിർത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്ന ഇവിടുത്തെ മലനിരകൾ നശിപ്പിക്കാനുള്ള നീക്കം പ്രകൃതിയോടും മനുഷ്യരോടും ചെയ്യുന്ന ക്രൂരതയാണ്. കുന്നുകൾ സംരക്ഷിക്കാൻ സംയ്യക്ത സമര സമതി നടത്തിവരുന്ന ചെറുത്തു നിൽപ്പ് മാതൃകാപരമാണെന്നും ജൂറി വിലയിരുത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്രത്യാശയുടെ സന്ദേശമാണ് ഈസ്റ്റർ പകരുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ഈസ്റ്റർ ആശംസകൾ നേർന്നു. ദുഃഖവെള്ളിക്കപ്പുറത്ത്...

ഇന്ന് ഈസ്റ്റർ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു...

അമ്മയുടെ ക്രൂരത; കുട്ടികളെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: കിളിമാനൂരിൽ പെൺ കുട്ടികൾക്ക് നേരെ അമ്മയുടെ ക്രൂരത. അഞ്ചും ആറും...

നാലു വയസുകാരന്റെ മരണം: ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: പത്തനംതിട്ട കോന്നി ആനക്കൂട്ടില്‍ നാലു വയസുകാരന്‍ മരിച്ച സംഭവത്തില്‍ സെക്ഷന്‍...
Telegram
WhatsApp