spot_imgspot_img

പ്രതിഷേധങ്ങൾക്കൊടുവിൽ ടെക്നോപാർക്ക്‌ നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ തീരുമാനമായി

Date:

കഴക്കൂട്ടം: ടെക്നോപാർക്ക്‌ നിള വിക്കറ്റ് ഗേറ്റ് തുറക്കാൻ തീരുമാനമായി. തിരുവനന്തപുരം ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. നിരവധി പ്രതിഷേധങ്ങളാണ് വിക്കറ്റ് ഗേറ്റ് അടച്ചു പൂട്ടിയതിനെ തുടർന്ന് സംഘടിപ്പിച്ചത്. ഈ പ്രതിഷേധങ്ങളുടെ ഫലമാണ് ഇപ്പോൾ ഉണ്ടായത്.

സിസിടിവി സംവിധാനം, കൂടുതൽ തെരുവ് വിളക്കുകൾ, പൊലീസ് പട്രോളിംഗ് എന്നിവ ഈ പ്രദേശത്തു ഉണ്ടാകും. ശശി തരൂർ എം പി സ്ഥലം സന്ദർശിക്കുകയും ഇവർക്ക് പിന്തുണ നൽകുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഗേറ്റ് തുറക്കുന്നതിനെ പറ്റി കടകംപള്ളി സുരേന്ദ്രൻ എം എൽ എ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, എന്നിവർ ടെക്നോപാർക്ക്‌ സിഇഒ കേണൽ സഞ്ജീവ് നായരുമായി ചർച്ച നടത്തിയിരുന്നു. അതിനു പിന്നാലെ ജില്ലാ കളക്ടർ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസുമായും ടെക്നോപാർക്ക്‌ ചീഫ് സെക്യൂരിറ്റി ഓഫീസറുമായും ചർച്ച നടത്തി. ചർച്ചകൾക്ക് ശേഷമാണ് ഗേറ്റ് തുറക്കാൻ തീരുമാനിച്ചത്.

ഗേറ്റ് അടച്ചു പൂട്ടിയതിനെ തുടർന്ന് പ്രതിധ്വനി, സർവകക്ഷി ആക്ഷൻ കൗൺസിൽ ടെക്നോപാർക്ക് സിഇഒ, എം എൽ എ, മുഖ്യമന്ത്രി എന്നിവർക്ക് പലതവണം നിവേദനം നൽകിയിരുന്നു. നൂറു കണക്കിന് ഐ ടി ജീവനക്കാർക്ക് പ്രയോജനം ചെയ്യുന്ന നിള സൈഡ് ഗേറ്റ് സുരക്ഷ വർധിപ്പിച്ചു തുറക്കണമെന്ന് അഭ്യർത്ഥിച്ചു പ്രതിഷേധ ധർണയും ഇവർ സംഘടിപ്പിച്ചിരുന്നു. മാത്രമല്ല തുറക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്യാമ്പയിനും ആരംഭിച്ചിരുന്നു.

ഐ ടി ജീവനക്കാരുടെ ആവശ്യം മനസ്സിലാക്കി പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചു ഗേറ്റ് തുറക്കാൻ നിർദ്ദേശം നൽകിയ ജില്ലാ ഭരണകൂടത്തിൻറെ തീരുമാനം നാട്ടുകാരും ടെക്കികളും സ്വാഗതം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp