തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിന് സമീപമുള്ള ഫ്ലാറ്റ് മുറിയിലാണ് അബോധാവസ്ഥയിൽ പിജി വിദ്യാർത്ഥിനിയെ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് സർജറി വിഭാഗം പി ജി വിദ്യാർഥിനിയായ ഡോ.ഷഹ്നയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയില്‍ കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വെഞ്ഞാറമൂട് സ്വദേശിനി ആണ് ഡോ ഷഹാന. ആത്മഹത്യ ആണ് എന്നാണ് പ്രഥമിക നിഗമനം. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.